ഉത്രയുടേത് വിചിത്രമായ കൊലപാതകം: ഭ​ര്‍​ത്താ​വ് സൂ​ര​ജും സു​ഹൃ​ത്തും അ​റ​സ്റ്റി​ല്‍

കൊല്ലം: കൊല്ലം അഞ്ചലിലെ യുവതിയുടെ പാമ്പുകടിയേറ്റുള്ള മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ഭര്‍ത്താവ് സൂരജ്, സുഹൃത്ത് സുരേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉ​ത്ര​യെ പാമ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് ഉ​ത്ര​യു​ടെ ഭ​ര്‍​ത്താ​വ് സൂ​ര​ജ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ല്‍ സ​മ്മ​തി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സൂ​ര​ജി​നെ​യും സു​രേ​ഷി​നെ​യും മ​റ്റ് ര​ണ്ട് സു​ഹൃ​ത്തു​ക്ക​ളെ​യും പോ​ലീ​സ് നേ​ര​ത്തേ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. ‌ മൂ​ര്‍​ഖ​ന്‍ പാമ്പിനെ കൈ​വ​ശം വ​ച്ച​തി​ന് പ്ര​തി​ക​ള്‍​ക്കെ​തി​രേ വ​നം​വ​കു​പ്പും കേ​സെ​ടു​ത്തു.

അതേസമയം ഉത്രയുടേത് വിചിത്രമായ കൊലപാതകമെന്ന് കൊട്ടാരക്കര റൂറൽ എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികളെ 24 മണിക്കൂറുകള്‍ക്കുള്ളിൽ കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങും. കൊലപാതക കാരണം സാമ്പത്തിക ആവശ്യമാണ്. ഉത്രയ്ക്കൊപ്പമുള്ള കുടുംബ ജീവിതത്തിൽ സൂരജ് തൃപ്തനായിരുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. മേ​യ് ഏ​ഴി​നാ​ണ് വി​ജ​യ​സേ​ന​ന്‍റെ​യും മ​ണി​മേ​ഖ​ല​യു​ടെ​യും മ​ക​ളാ​യ ഉ​ത്ര​യെ കി​ട​പ്പു മു​റി​യി​ല്‍ പാ​മ്ബു ക​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ 10,000 രൂ​പ​യ്ക്കാ​ണ് സൂ​ര​ജ് പാ​മ്പി​നെ വാ​ങ്ങി​യ​ത്. ക​രി മൂ​ര്‍​ഖ​നെ​യാ​ണ് വാ​ങ്ങി​യ​ത്. അ​ഞ്ചു​മാ​സ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പി​ന് ശേ​ഷ​മാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Loading...

ചില മാനസിക പ്രശ്നങ്ങള്‍ പ്രകടിപ്പിച്ചിരുന്ന ഉത്രയെ കൊല്ലാൻ ഉറപ്പിച്ച സൂരജ് ഫെബ്രുവരി 26 ന് പാമ്പ് പിടിത്തക്കാരനായ സുരേഷില്‍ നിന്ന് അണലിയെ വാങ്ങി. ആ അണലി ഉത്രയെ മാര്‍ച്ച് 2 ന് കടിപ്പിച്ചെങ്കിലും ഉത്ര രക്ഷപ്പെട്ടു. തുടര്‍ന്നാണ് കരിമൂര്‍ഖനെ വാങ്ങിയത്. വലിയ ബാഗിലാക്കിയാണ് കരിമൂര്‍ഖനെ സൂരജ് വീട്ടിലേക്ക് കൊണ്ടുവന്നത്. രാത്രി ഉത്ര ഉറങ്ങിശേഷം പാമ്പിനെ കൊണ്ട് ഇയാൾ ഉത്രയെ കടിപ്പിച്ചു. മരണം ഉറപ്പാക്കിയ ശേഷം കട്ടിലിലില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. എഴുന്നേല്‍ക്കുന്ന സമയം കഴിഞ്ഞും മകളെ കാണാത്തതിനെത്തുടര്‍ന്ന് ഉത്രയുടെ അമ്മ എത്തി നോക്കുമ്പോഴാണ് ഉത്രയെ അബോധാവസ്ഥയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് പാമ്പ് കടിയേറ്റ് മരിച്ചു എന്ന് കണ്ടെത്തിയത്.