തമിഴ് നടന്‍ കാര്‍ത്തിയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൊമ്പന്‍ നാളെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കും. കേരളത്തില്‍ 50 ഓളം തീയേറ്ററുകളിലാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. എം മുത്തയ്യയാണ് ചിത്രത്തിന്റെ സംവിധാനം.
കാര്‍ത്തിയുടെ നാടന്‍ ഗെറ്റപ്പുമായി ഗ്രാമ പശ്ചാതലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രമാണ് കൊമ്പന്‍. പഴനി എന്ന കഥാപാത്രത്തെയാണ് കാര്‍ത്തി അവതരിപ്പിക്കുന്നത്. ആക്ഷന് ഒപ്പം തന്നെ നര്‍മ്മത്തിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ലക്ഷമി മേനോനാണ് ചിത്രത്തില്‍ കാര്‍ത്തിയുടെ നായിക. ഫുട്‌ബോള്‍ താരം ഐ.എം വിജയനാണ് കൊമ്പനിലെ വില്ലന്‍. രാജ്കിരണ്‍, സൂപ്പര്‍ സുബ്രഹ്മണ്യന്‍, കോവൈ സരള എന്നിവര്‍ മറ്റ് കഥാപാത്രങ്ങളാകുന്നു. ജി.വി പ്രകാശ്കുമാറാണ് സംഗീതം. സംവിധായകന്‍ എം മുത്തയ്യ തന്നെയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. 15 കോടി രൂപ മുതല്‍ മുടക്കിലാണ് കൊമ്പന്‍ പൂര്‍ത്തീകരിച്ചത്.