കൊണ്ടോട്ടിയിൽ യുവതിക്ക് നേരെയുണ്ടായ പീഡനശ്രമം; പതിന‍ഞ്ചുകാരനെ ജുവൈനൽ ഹോമിലേക്ക് മാറ്റി

മലപ്പുറം: യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ പതിനഞ്ചുകാരനെ ജുവൈനൽ ഹോമിലേക്ക് മാറ്റി. രണ്ടാഴ്ചത്തേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്. വൈദ്യ പരിശോധനക്കു ശേഷമാണ് ഇന്നലെ രാത്രി പത്ത് മണിയോടെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്ന് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റുകയായിരുന്നു .അറസ്റ്റിലായ പത്താം ക്ലാസുകാരൻറെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗങ്ങളും വിദഗ്ധരുടെ സഹായത്തോടെ പൊലീസ് പരിശോധിക്കും.

ക്രൂരമായ ആക്രമണത്തിനും പീഡന ശ്രമത്തിനും വിദ്യാർഥിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.പതിനഞ്ചുകാരൻ പെൺകുട്ടിയെ ലൈംഗിക പീഡനോദ്ദേശ്യത്തോടെ ആക്രമിച്ചത് ഗൗരവത്തോടെയാണ് പൊലീസ് കാണുന്നത്.പെൺകുട്ടി ക്രൂര മർദനത്തിന് ഇരയായെങ്കിലും ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.പ്രതിയുടെ സാമൂഹ്യ മാധ്യമ ഇടപെടലുകളും ഇൻറർനെറ്റ് ഉപയോഗവും പൊലീസ് വിശദമായി പരിശോധിക്കും. പെൺകുട്ടിയെ ആക്രമിച്ചതിന് പ്രതിക്ക് സഹായമോ പ്രചോദനമോ കിട്ടിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട് .

Loading...