കോവിഡ് വ്യാപനം; കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം റദ്ദാക്കി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം ഉത്സവം റദ്ദാക്കി. ഇതിന് പുറമെ, പാവറട്ടി വി യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ തിരുന്നാള്‍ നടത്തിപ്പ് അനുമതിയും റദ്ദ് ചെയ്തു. തൃശ്ശൂര്‍ ജില്ലാ കളക്ടറാണ് അനുമതി റദ്ദ് ചെയ്ത് ഉത്തരവിറക്കിയത്.

തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനും ധാരണയായി. പൂരത്തില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനം. ദേവസ്വം ഭാരവാഹികള്‍ ഈ നിര്‍ദ്ദേശം അംഗീകരിച്ചിട്ടുണ്ട്. പൂരം നടത്തിപ്പുകാര്‍, സംഘാടകര്‍, ആന പാപ്പാന്മാര്‍ തുടങ്ങിയ ആളുകള്‍ക്കാവും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവുക. മറ്റാര്‍ക്കും പൂരപ്പറമ്പിലേക്ക് പ്രവേശനം ഉണ്ടാവില്ല.

Loading...