കൂടത്തായി കേസ് വഴിമുട്ടുന്നോ, ജോളി രക്ഷപ്പെടുന്നു? സയനൈഡ് നല്‍കിയ വ്യാപാരി മരിച്ചു

കൂടത്തായി സംഭവത്തിലെ മുഖ്യ പ്രതി ജോളിക്ക് സയനൈഡ് എത്തിച്ച് നല്‍കിയത് പ്രജികുമാറും മാത്യുവുമെന്നാണ് റിപ്പോര്‍ട്ട്. പ്രജികുമാറിന് സയനൈഡ് നല്‍കിയ കോയമ്പത്തൂരിലെ വ്യാപാരി രണ്ടുവര്‍ഷം മുമ്പ് മരിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. കോയമ്പത്തൂരിലെ ഈ വ്യാപാരിയില്‍ നിന്നു പേരാമ്പ്ര പാലേരി സ്വദേശിയായ സ്വര്‍ണപ്പണിക്കാരനാണു സയനൈഡ് വാങ്ങിയത്. ഇയാളില്‍ നിന്നാണു പ്രജികുമാറിനു സയനൈഡ് ലഭിക്കുന്നത്. ഇയാളെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

സ്വര്‍ണപ്പണിക്കെന്ന പേരിലാണു പ്രജികുമാര്‍ സയനൈഡ് വാങ്ങിയിരുന്നതെന്ന് ഇയാള്‍ അന്വേഷണസംഘത്തിനു മൊഴി നല്‍കി. സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐ ജീവന്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം രണ്ടുദിവസം മുന്‍പാണ് കോയമ്ബത്തൂരിലെത്തിയത്. പ്രതി ജോളി ജോസഫ് സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സണുമൊത്തു നടത്തിയ കോയമ്പത്തൂര്‍ യാത്രകളെക്കുറിച്ചും സംഘം അന്വേഷിക്കുന്നുണ്ട്.

Loading...