സിലിക്ക് അന്ത്യ ചുംബനം നല്‍കിയത് ഷാജുവും ജോളിയും ഒരുമിച്ച്

കൂടത്തായി സംഭവത്തില്‍ പുതിയ കണ്ടെത്തലുകള്‍. ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിയുടെ മൃതദേഹത്തില്‍ അന്ത്യ ചുംബനം നല്‍കിയത് ഷാജുവും ജോളിയും ഒന്നിച്ച്. ഇതിന്റെ ചിത്രങ്ങള്‍ പുറത്തെത്തി. താന്‍ അന്ത്യ ചുംബനം നല്‍കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ജോശശിയും അന്ത്യ ചുംബനം നല്‍കിയെന്നായിരുന്നു ഷാജു പറഞ്ഞിരുന്നത്. എന്നാല്‍ ഇവര്‍ ഒരുമിച്ച് തന്നെയാണ് അന്ത്യ ചുംബനം നല്‍കിയതെന്നാണ് ചിത്രം തെളിയിക്കുന്നത്.

അതേസമയം ഷാജു തന്നൊണ് ആദ്യ ഭാര്യ സിലിയേയും മകളെയും ഇല്ലാതാക്കാന്‍ ജോളിക്ക് അവസരം ഒരുക്കി കൊടുത്തതെന്നും ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്ന് ഇയാള്‍ പറയുന്നു. ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച് മരണപ്പെട്ടത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്‌ബോള്‍ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

Loading...

ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച് നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. അതേസമയം ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെയും ഷാജുവിന്റെയും കല്യാണത്തെ കുറിച്ച് നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു.