ജോളി പിടിയിൽ ആയില്ലെങ്കിൽ മൂന്ന് ജീവനുകൾ കൂടി നഷ്ടം ആയേനെ

കൂടതായി സംഭവത്തിൽ ജോളിയും ആയി ബന്ധപ്പെട്ട് ഇപ്പോളും ദുരൂഹതകൾ അവസാനിച്ചിട്ടില്ല. ജോളിയുടെ പെരുമാറ്റവും മറ്റും പോലീസുകാരെ ഇപ്പോളും ഞെട്ടിക്കുക ആണ്. ഇപ്പൊൾ കേസും ആയി ബന്ധപ്പെട്ട് കുറ്റപത്രം പോലീസ് സമർപ്പിച്ചു. തന്റെ ഭർത്താവ് ആയ റോയ് തോമസിനെ ജോളി ഒറ്റക്ക് ആണ് ഇല്ലാതാക്കിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു.

ജോളി ഭർത്താവിനെ ഇല്ലാതാക്കാൻ കൃത്യമായ ആസൂത്രണം നടത്തി ഇരുന്നു. എന്നാല് ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് റോയിയുടെ മരണവുമായി പങ്കില്ലെന്നും എസ് പി കെ ജി സൈമൺ വ്യക്തമാക്കി. പ്രീഡിഗ്രിക്കാരിയായ ജോളി യു ജി സി നെറ്റ് യോഗ്യതയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമായി ഉണ്ടാക്കിയെന്നും കണ്ടെത്തിയത്തായി അദ്ദേഹം പറഞ്ഞു.

Loading...

മദ്യപാനിയായ റോയിയെക്കൊണ്ട് തനിക്കും കുടുംബത്തിനും ഒരു പ്രയോജനവുമില്ലെന്ന് വന്നപ്പോഴാണ് ജോളി റോയിയെ ഇല്ലാതാക്കാൻ തീരുമാനിച്ചത് എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. വീട്ടിലെത്തിയാല്‍ ഒരു ഗ്ലാസ് വെളളമെങ്കിലും കുടിക്കുന്ന ശീലം റോയിക്കുണ്ടായിരുന്നു. ഇത് മുതലെടുത്ത് ആയിരുന്നു ജോളിയുടെ ആസൂത്രണം.

റോയി മരിച്ച ദിവസം മക്കളെ മുകളിലെ നിലയിലെ മുറിയില്‍ ജോളി ഉറക്കി. റോയി വന്നപ്പോള്‍ വെളളത്തിലും കടലക്കറിയിലും സയനൈഡ് ചേര്‍ത്ത് ജോളി നല്‍കുകയായിരുന്നു. പിന്നീട് ഹൃദയാഘാതം മൂലം റോയി മരിച്ചെന്ന് ബന്ധുക്കളെ അടക്കമുളളവരെ ജോളി തന്നെ വിളിച്ച് അറിയിച്ചു. ഇതിനെല്ലാം തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചു.

റോയിയുടെ അമ്മ അന്നമ്മയെയും പിതാവ് ടോം തോമസിനെയും ഇല്ലാതാക്കാൻ ജോളിക്ക് പ്രത്യേക കാരണങ്ങളുണ്ടായിരുന്നു. റോയി തോമസിനെ ജോളി ഇല്ലാതെ ആക്കിയത്ലും ശക്തമായ ധാരാളം തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

പ്രീഡിഗ്രിക്കാരിയായ ജോളി ബി കോം, എം കോം, യുജിസിനെറ്റ് എന്നിവുടെ സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമായി ഉണ്ടാക്കിത്. എൻ ഐ ടിയുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും കൈവശമുണ്ടായിരുന്നു. ഇവ കൃത്യമായി കോര്‍ത്തിണക്കി യാണ് കുറ്റപത്രമെന്നും റൂറല്‍ എസ്. പി വ്യക്തമാക്കി.

ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന് റോയി വധക്കേസില്‍ പങ്കില്ലെങ്കിലും മറ്റ് േകസുകളിലെ പങ്കില്ലെന്ന് പറയാനാ കില്ലെന്ന് എസ് .പി. പറഞ്ഞു. പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കില്‍ ജോളി മൂന്നുപേരെകൂടി കൊല്ലുമായിരുന്നുവെന്നും എസ് .പി വെളിപ്പെടുത്തി.

അതേസമയം അറസ്റ്റ് ചെയ്തത് നന്നായി എന്നു ജോളി പലതവണ പറഞ്ഞുവെന്ന് എസ്പി പറഞ്ഞു. ഇല്ലെങ്കിൽ ഇനിയും കൊലപാതകങ്ങള്‍ ഉണ്ടാകുമായിരുന്നുവെന്നും എസ്. പി. കെ .ജി. സൈമൺ പറഞ്ഞു.

കൂടത്തായ് കേസിൽ പൊലീസ് ആദ്യകുറ്റപത്രം സമര്‍പ്പിച്ചു. റോയ് തോമസ് വധക്കേസില്‍ ജോളി അടക്കം നാലുപ്രതികള്‍ക്കെതിരെയാണ് 1800 പേജുളള കുറ്റപത്രം. റോയിയുടെ ബന്ധുവായ എം. എസ്. മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സി പി എം നേതാവ് കെ മനോജ് എന്നിവരാണ് മറ്റ് പ്രതികള്‍.