കൂടത്തായി കേസിൽ വൻ വഴിത്തിരിവ്

കൂടത്തായി കൂട്ടക്കൊല കേസില്‍ കേരളം ഒന്നാകെ ഞെട്ടിയിരിക്കുകയാണ്. ഇപ്പൊൾ നിർണായക വെളിപ്പെടുത്തലുമായി റോയിയുടെ സഹോദരി റെഞ്ചി. ജോളി, മാത്യു, പ്രജു കുമാര്‍ എന്നിവര്‍ക്ക് പുറമെ മറ്റൊരാള്‍ കൂടെയുണ്ടെന്ന് സഹോദരി പറയുന്നു. മാത്യുവും ഷാജുവും അല്ലാതെ മറ്റൊരാള്‍ ആ വീട്ടില്‍ പതിവായി വരാറുണ്ടെന്നും അച്ഛന്‍ ടോം തോമസ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്നും സഹോദരി പറയുന്നു.

ശ്രീലങ്കയില്‍ വന്നപ്പോള്‍ പിതാവ് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു. ആളുടെ വിവരമോ കൂടുതല്‍ വിശദാംശങ്ങളോ കേസ് നടക്കുന്നതിനാല്‍ ഇപ്പോള്‍ വ്യക്തമാക്കാന്‍ പറ്റില്ലെന്നും റെഞ്ചി പറഞ്ഞു.

Loading...

അയാളെ പിതാവിന് ഇഷ്ടമായിരുന്നില്ല. എന്നാല്‍ റോയ് തോമസിന് എന്നാല്‍ അയാളോട് അതൃപ്തി ഉണ്ടായിരുന്നില്ല. അയാള്‍ കൊലയില്‍ ഇടപെട്ടോ എന്ന് പൊലീസ് തെളിയിക്കട്ടെ എന്നും റെഞ്ചി പറഞ്ഞു.

സ്വത്ത് നേടിയെടുക്കാനായി താനും സഹോദരന്‍ റോജോയും കെട്ടിച്ചമച്ച കേസാണിതെന്ന് പലരും പറഞ്ഞിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരിച്ച പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് സ്വത്ത് ലഭിക്കുന്നതിന് ഒരു തടസ്സവുമില്ല. അതുകൊണ്ട് കള്ളക്കേസാണെന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല. അച്ഛന്‍ മരിച്ച സമയത്താണ് സ്വത്തുക്കളെ കുറിച്ച് സഹോദരങ്ങളുടെ ഇടയില്‍ ഒരു സംസാരം ആദ്യമായി വരുന്നത്. എന്നാല്‍ അപ്പോള്‍ റോയി അന്ന് ഒരു ഒസ്യത്ത് എടുത്തു കാണിച്ചു.

38 മുക്കാല്‍ സെന്റ് വീടും സ്ഥലവും റോയിയ്ക്കും ഭാര്യയ്ക്കും മക്കള്‍ക്കുമായി എഴുതിവച്ചെന്ന് കാണിക്കുന്ന ഒസ്യത്തായിരുന്നു അത്. എന്നാല്‍ അത് വ്യാജമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസിലായി. അതില്‍ തീയതിയോ, സ്റ്റാമ്പോ, സാക്ഷികളുടെ ഒപ്പോ ഇല്ലായിരുന്നു. ഒന്നരയേക്കര്‍ സ്ഥലം അതിന് മുമ്പ് വിറ്റിരുന്നു. അതിന്റെ പണം നഷ്ടമായെന്നാണ് പറഞ്ഞത്. മറ്റൊരു അമ്പത് സെന്റ് കൂടി പിതാവിന്റെ പേരിലുണ്ടായിരുന്നു. എന്നാല്‍ ആ സ്ഥലത്തെ കുറിച്ച് ഈ ഒസ്യത്തില്‍ ഒന്നും പറയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ആ ഒസ്യത്ത് സത്യമല്ലെന്ന് ഒറ്റനോട്ടത്തില്‍ മനസിലായെന്നും റെഞ്ചി പറയുന്നു.