ജോളിക്ക് കാമുകന്മാര്‍ പതിനൊന്ന്… എല്ലാവരും എന്ത് വന്നാലും നേരിടാന്‍ പ്രാപ്തിയുള്ള പ്രമുഖര്‍; ജോളി എപ്പോഴും ഫോണിലെന്ന് ഷാജു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പതിനാല് വര്‍ഷത്തിനിടെ ഒരേ കുടുബത്തിലെ അഞ്ചു പേരെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ജോളിയെ കുറിച്ച് ഓരോ ദിവസവും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തെത്തുന്നത്.

ജോളിക്ക് നിരവധി കാമുകന്മാരുണ്ടായിരുന്നെന്ന വിവരമാണ് ഒടുവില്‍ പുറത്തെത്തുന്നത്. എന്ത് പ്രശ്‌നമുണ്ടായാലും പരിഹരിക്കാന്‍ പ്രാപ്തിയുള്ളവരായിരുന്നു ഇവരെന്നാണ് വിവരം.

Loading...

പതിനൊന്നില്‍ അധികം പേരുമായി ജോളിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇതില്‍ ചിലര്‍ക്ക് ജോളി നടത്തിയെ കൊലകളെ കുറിച്ച് അറിയാമായിരുന്നെന്നും വിവരുണ്ട്.

ജോളിയുമായി അടുപ്പമുണ്ടായിരുന്നവരെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷിച്ച് വരികയാണ്. ചിലരെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും അവരുടെ മറുപടി എന്തായിരുന്നെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

സൗന്ദര്യത്തിന് പ്രാധാന്യം നല്‍കിയിരുന്ന ജോളി മിക്കപ്പോഴും ബ്യൂട്ടി പാര്‍ലറില്‍ പോയിരുന്നു. എപ്പോഴും മേക്കപ്പ് ചെയ്ത് ഉടുത്തൊരുങ്ങിയായിരുന്നു നടപ്പ്.

സമൂഹത്തിലെ ചില ഉന്നതരും ജോളിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നെന്നാണ് വിവരം. ചില രാഷ്ട്രീയ നേതാക്കളും ജോളിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ദീര്‍ഘ നേരം മൊബൈല്‍ ഫോണില്‍ സംസാരിക്കുക പതിവായിരുന്നു.

മൂന്ന് മൊബൈല്‍ ഫോണുകള്‍ ജോളിക്കുള്ളതായി വിവരമുണ്ട്. വിവാഹത്തിന് ശേഷം ജോളി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകളില്‍ ഒന്ന് അവരുമായി ബന്ധമുണ്ടായിരുന്ന ഒരാളുടേതാണെന്ന് കണ്ടെത്തി.

ജോളി ആരെയൊക്കെ സ്ഥിരമായി ഫോണ്‍ ചെയ്യാറുണ്ടായിരുന്നെന്നും സംസാരിക്കാറുണ്ടായിരുന്നെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. ഇക്കാര്യങ്ങള്‍ തനിക്ക് അറിയില്ലെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവും പറയുന്നു. പൊലീസ് പൂട്ടി മുദ്രവച്ച് പൊന്നാമറ്റം വീട്ടില്‍ ഫോണ്‍ ഉണ്ടാകുമെന്നാമെന്നാണ് ഷാജു പറയുന്നത്.