എന്റെ നീക്കങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നു.. സയനൈഡ് ഉപയോഗിക്കുന്നതും അറിഞ്ഞിരുന്നു… ജോളിയുടെ കൂടുതല്‍ മൊഴികള്‍ പുറത്ത്

കോഴിക്കോട്: എന്റെ നീക്കങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കള്‍ക്ക് അറിവുണ്ടായിരുന്നു; സയനൈഡ് ഉപയോഗിക്കുന്നതും അറിഞ്ഞിരുന്നു. കൂടത്തായി പരമ്പര കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ജോളിയുടെ കൂടുതല്‍ മൊഴി പുറത്തുവരുന്നു.

കൊലപാതകങ്ങള്‍ക്ക് ജോളിക്ക് കുടുംബത്തിനകത്തു നിന്നുതന്നെ സഹായം ലഭിച്ചിരുന്നുവെന്ന മൊഴിയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്. ആദ്യഭര്‍ത്താവ് റോയിയുടെ അടുത്ത ബന്ധുക്കളായ രണ്ടു പേര്‍ തന്നെയാണ് ഇതിനുള്ള സഹായം നല്‍കിയത്. കൊലപാതകങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവര്‍ക്ക് അറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

Loading...

കൂടുതല്‍ ആളുകളെ വകവരുത്താന്‍ തീരുമാനിച്ചിരുന്നു. ഇതിന് എല്ലാ സഹായവും റോയിയുടെ ഈ ബന്ധുക്കള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവര്‍ ആരൊക്കെയാണ് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല.

ഇവര്‍ റോയിയുമായി ഏറ്റവും അടുത്ത ബന്ധമുള്ളവരാണെന്നും ഇവരില്‍ ഒരാള്‍ ക്രൈംബ്രാഞ്ച് സംശയിക്കുന്നവരുടെ പട്ടികയില്‍ പോലുമില്ലാത്തവരാണ്. ഇവര്‍ രക്ഷപ്പെടുന്നത് തടയാന്‍ എല്ലാനീക്കങ്ങളും തുടങ്ങിയിട്ടുണ്ട്.