കൂളിമാട് പാലം തകർന്ന സംഭവം; അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് കിഫ്ബി

കോഴിക്കോട്ടെ വിവാദമായ കൂളിമാട് പാലം തകർന്ന അപകടത്തിന് കാരണം യന്ത്രത്തകരാറെന്ന് വ്യക്തമാക്കി കിഫ്ബി. ഗർഡർ ഉയർത്താൻ ശ്രമിച്ച ഹൈഡ്രോളിക് ജാക്കികളുടേതാണ് തകരാർ. ഇതാണ് അപകടത്തിന് കാരണം. അതേസമയം തന്നെ നിർമാണത്തിന് ഉപയോഗിച്ച വസ്തുക്കളുടെ ഗുണ നിലവാരത്തിലോ നടപടിക്രമങ്ങളിലോ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കിഫ്ബി വ്യക്തമാക്കിയിട്ടുണ്ട്.

നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം. യഥാർഥകാരണം ഗർഡറുകൾ ഉയർത്താൻ ഉപയോഗിച്ച ഹൈഡ്രോളിക് ജാക്കുകൾക്കുണ്ടായ യന്ത്രത്തകരാറാണ്. ഗുണനിലവാര പ്രശ്‌നമല്ല തൊഴിൽനൈപുണ്യം ആയി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങൾ മാത്രമാണ് അപകടത്തിന് കാരണമായത്. ഗർഡറുകളുടെ ക്യൂബ് സ്‌ട്രെങ്ത് തികച്ചും തൃപ്തികരമായ നിലയിൽ തന്നെയാണുള്ളതെന്നും കിഫ്ബി പറയുന്നു.

Loading...