Don't Miss Exclusive

കൊരട്ടി പള്ളിവികാരി തിരിച്ചെത്തി, കാണാതയതിൽ 3ചാക്ക് നേർച്ച പണവും,മുങ്ങിയത് അടി കിട്ടുമെന്ന് ഭയന്നെന്ന്

കൊരട്ടി: കൊരട്ടി പള്ളിയിൽ നിന്നും മാതാവിന്റെ മാലയും വളയും, അടക്കം 3 കിലോ സ്വർണ്ണം കാണാതായതും 6 കോടി രൂപ കണക്കിൽ കാണാതായതുമായ വിവാദം അണയുന്നില്ല. ഇടവകക്കാരുടെ പ്രതിഷേധം ഭയന്ന് ഒളിവിൽ പോയ വികാരി മാത്യു മണവളാൻ തിരിച്ചെത്തി. ഇതിനിടെ കൊരട്ടി മുത്തിയുടെ പണവും സ്വർണ്ണവും മോഷ്ടിച്ചത് ആരെന്ന് പറയനമെന്ന് ആവശ്യപ്പെട്ടുള്ള ഇടവകക്കാരുടെ പ്രതിഷേധം തുടരുന്നു.

“Lucifer”

ഇതിനിടെ കൊരട്ടി പള്ളിയിൽ നേർച്ചയായി ലഭിച്ച പണം 3 ചാക്കിലായി സൂക്ഷിച്ചതും കാണാതെ പോയി. ഫെഡറൽ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചെന്ന് വികാരി പറയുന്നു. ഇതുസംബന്ധിച്ച ആരോപണങ്ങൾ പള്ളിക്കമ്മറ്റി നിയോഗിച്ച അന്വേഷണ കമ്മീഷൻ പരിശോധിച്ചിരുന്നു. കള്ളക്കളികൾ ബോധ്യപ്പെടുകയും ചെയ്തു. 6.5 കിലോ സ്വർണ്ണം ഉള്ളതിൽ 3 കിലോ സ്വർണ്ണമാണ്‌ കാണാതായത്. ഇതിനു പുറമേയാണ്‌ നേർച്ച ലഭിച്ച സ്വർണ്ണം പരിശോധിച്ചപ്പോൾ ഒറിജിനൽ മാറ്റി മുക്കുപണ്ടം വയ്ച്ചിരിക്കുന്നത് കണ്ടത്. കഴിഞ്ഞ പെരുന്നാളിന്‌ ലഭിച്ച 12 വളകളും മാലകളും ആയിരുന്നു. മാതാവിനു ഭക്തർ അണിയാനായി നല്കിയതായിരുന്നു ഇത്.

പള്ളിയിൽ ഏറെ നാളായി തട്ടിപ്പുകൾ നടക്കുകയായിരുന്നു. ഇത് എഞ്ചിനിയറും അഭിഭാഷകനുമുൾപ്പെടുന്ന കമ്മറ്റിയാണ് കണ്ടെത്തിയത്. ഇതോടെയാണ് വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്ത് വന്നത്. രൂപതയുടെ നീക്കം വികാരിയെ വെള്ളപൂശാനെന്നും ഇത് അംഗീകരിക്കില്ലന്നുമാണ് ഇടവകാംഗങ്ങളിൽ ഭൂരിപക്ഷത്തിന്റെയും നിലപാട്. സംഭാവനയായി ലഭിച്ച പണവും പള്ളി കണക്കിൽ എത്തിയിട്ടില്ലന്നും ആരോപണം ഉണ്ട് . ഇതിനിടെയാണ് വികാരി അച്ചനെ ഞായറാഴ്‌ച്ച വൈകിട്ട് മുതൽ കാണാതായത്. ഇത് കാട്ടി പള്ളിയിലും പള്ളി മുറിയിലും ഇടവകക്കാർ ബോഡുകളും നോട്ടീസും പതിപ്പിച്ചു. പ്രതിഷേധം ശക്തമായപ്പോൾ വികാരി സ്വന്തം കാറിൽ ഞായറാഴ്ച്ച മുറി പൂട്ടി മുങ്ങുകയായിരുന്നു. സിംഗപൂരിലേക്ക് കടന്നു എന്നായിരുന്നു ഇടവകയിൽ പ്രചരണം ഉണ്ടായത്. എന്നാൽ വൈദീകൻ രഹസ്യമായി കഴിഞ്ഞിരുന്നത് അരമനയിൽ ആയിരുന്നു എന്നു അണിയറ രഹസ്യം.

Related posts

മാര്‍പാപ്പയുടെ ചരിത്രസന്ദര്‍ശനത്തിന്റെ ഓര്‍മ്മക്കായി ക്രൈസ്തവ ദേവാലയവും മുസ്ലിം പള്ളിയും ഉയരും

“മാധ്യമങ്ങള്‍ പറയുന്നതല്ല സഭ”; വൈദികന്റെ പോസ്റ്റ് വൈറല്‍

Sebastian Antony

അമിതാഹ്ലാദം അതിരുവിട്ടപ്പോൾ മെഡൽ നഷ്ടമായി; ക്ഷുഭിതരായ പരിശീലകർ തുണിയുരിഞ്ഞ് ഗോദയിൽ പ്രതിഷേധിച്ചു

subeditor

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കൂടുതല്‍ പ്രതിരോധത്തിലേക്ക് ; മൊഴികളില്‍ വലിയ പൊരുത്തക്കേടുകള്‍

pravasishabdam online sub editor

രമ്യാ നമ്പീശനും ഭാവനയും സിനിമയിൽ ഒറ്റപ്പെട്ടു, മഞ്ജുവാര്യരുടെ പിന്തുണയും ഇല്ലെന്ന് നടിമാർ

subeditor

ഭര്‍ത്താവും അച്ഛനമ്മമാരും ഉപേക്ഷിച്ച എനിക്ക് രാജേഷ് മാത്രമായിരുന്നു പ്രതീക്ഷ ;നൃത്താധ്യാപികയുടെ വെളിപ്പെടുത്തല്‍

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും 99കാരിയെ കണ്ട ഫ്രാന്‍സിസ് മാര്‍പ്പയുടെ പ്രതികരണം വൈറല്‍

ഐക്യൂവില്‍ ഐന്‍സ്‌റ്റൈനെക്കാള്‍ മുന്നില്‍; അത്ഭുതമായി ബ്രിട്ടനില്‍ നിന്നുള്ള മൂന്നു വയസുകാരി

മമ്മുട്ടിക്ക് സഞ്ചരിക്കുന്ന കൊട്ടാരം, മെഴ്സിഡസ് കാരവാൻ വാങ്ങി

subeditor

അഞ്ച് കോടിയും ഉന്നതപദവിയും ആര് വാഗ്ദാനം ചെയ്തു ; വാര്‍ത്ത നിഷേധിച്ച് ജലന്ധര്‍ രൂപത

ഭക്ഷണം വിളമ്പുന്നത് നഗ്ന ശരീരത്തിൽ, കഴിക്കാനെത്തുന്നവരും പരിപൂർണ നഗ്നർ, സ്പെയിനിലെ പുതിയ റെസ്റ്റോറന്‍റിന്‍റെ വിശേഷങ്ങൾ ഇങ്ങനെ

subeditor

മൈനസ് 3 ഡിഗ്രി താപനില: ‘മൂന്നാർ കാശ്മീരായി’