ഭൂമിയേ പോലും തുടച്ചു നീക്കാൻ ഞങ്ങളുടെ കൈവശം 50ലക്ഷം അണുബോംബുകൾ ഉണ്ടെന്ന് ഉത്തരകൊറിയ

സോൾ: തങ്ങളുടെ കൈവശം ഭൂമിയേ പോലും പൂർണ്ണമായി ഇല്ലാതാക്കാൻ ആവശ്യമായ അണുബോംബ് ശേഖരം ഉള്ളതായി ഉത്തര കൊറിയയുടെ ഭീഷണി. ഉത്തര കൊറിയൻ ആയുധങ്ങൾ വെറും ഡമ്മിയാണെന്നും ബോംബ് എന്ന് പറഞ്ഞ് പുറത്തുവിടുന്നത് മെഴു രൂപങ്ങളിൽ തീർത്തതാണെന്നും അമേരിക്ക വിമർശിച്ചതിനു പിന്നാലെയാണ്‌ ഉത്തരകൊറിയയുടെ പുതിയ വീരവാദം. ചെറുതായി പ്രകോപിപ്പിച്ചാല്‍ പോലും അമേരിക്കയെയും ദക്ഷിണ കൊറിയയയെയും ആദ്യം ഇല്ലാതാക്കും. ഭൂമിയിൽ പിന്നെ 2 കൊറിയ ഉണ്ടാകില്ല. അമേരിക്കയും ഉണ്ടാകില്ല. ഉത്തരകൊറിയ മാത്രമായിരിക്കും അവശേഷിക്കുക- ഉത്തര കൊറിയന്‍ ഏകാധിപതിയുടെ റിപ്പബ്‌ളിക്ക് യൂത്ത് ലീഗ് നേതാക്കളാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മറ്റ് രാജ്യങ്ങൾ അമേരിക്കയുടേയും ഞങ്ങളുടേയും യുദ്ധത്തിൽ ചെറുതായി പോലും ഇടപെടരുതെന്നും ചെറിയ പ്രകോപനം പോലും ഭൂമിയേയും മറ്റ് രാജ്യത്തേയും നശിപ്പിക്കാൻ ഇടവരുത്തുമെന്നും യൂത്ത് നേതാക്കൾ പറഞ്ഞു.തങ്ങള്‍ ആക്രമണം തുടങ്ങിയാല്‍ ഭൂമി തന്നെ ഇല്ലാതാകുമെന്നും കിമില്‍ സംഗിസ്റ്റ് കിംഗ് ജോംഗ് ഇല്ലിസ്റ്റ് യൂത്ത് ലീഗിന്റെ സെന്‍ട്രല്‍ കമ്മറ്റിയാണ് പറയുന്നത്.

Loading...

ദയാരഹിതമായ ഒരു യുദ്ധത്തിന് യുവാക്കള്‍ തയ്യാറാണെന്നും ഇവര്‍ ഒരു വലിയ ആണവദുരന്തം സൃഷ്ടിക്കുമെന്ന് ഉത്തര കൊറിയന്‍ ന്യൂസ് ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ചൊവ്വാഴ്ച റോക്കറ്റുകളും ടോര്‍പ്പിഡോകളും മറ്റുമായി ശത്രുക്കളുടെ യുദ്ധക്കപ്പലിന് മുന്നില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. കിഴക്കന്‍ തീരദേശ നഗരമായ വോണ്‍സാനില്‍ നൂറു കണക്കിന് ടാങ്കുകളും മറ്റുമായി 85 വര്‍ഷം പഴക്കമുളള തങ്ങളുടെ സൈന്യത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിച്ചിരുന്നു.

അമേരിക്കൻ പടക്കപ്പൽ കൊറിയൻ തീരത്തിന്റെ 100കിലോമീറ്റർ ചുറ്റളവിൽ വന്നാൽ ചാരമാക്കുമെന്ന് വീണ്ടും ഉത്തര കൊറിയ ഭീഷണി മുഴക്കി. അന്തര്‍വാഹിനി ഉള്‍പ്പെടെ 300 ലധികം കൂറ്റന്‍ ആയുധങ്ങളാണ്  ഉത്തര കൊറിയൻ തീരത്ത് അമേരിക്കൻ പടക്കപ്പൽ ചാരമാക്കാൻ വ്യനിസിച്ചിരിക്കുന്നത്.

ദക്ഷിണ കൊറിയയിൽ അമേരിക്കൻ യുദ്ധ  നീക്കം തുടരുകയാണ്‌. ഉത്തര കൊറിയക്കെതിരേ തന്ത്ര പ്രധാന മേഖലകളിൽ എല്ലാം മിസൈലുകൾ വ്യന്യസിച്ചു കഴിഞ്ഞു. ഇനി ഒരു മിസൈൽ പോലും ഉത്തര കൊറിയൻ ആകാശ അതിർത്തിക്ക് പുറത്തു കടക്കില്ലെന്നും വെടിവയ്ച്ച് ആ മണ്ണിൽ തന്നെ ഇടുമെന്നുമാണ്‌ അമേരിക്കൻ അവകാശവാദം. ആണവ മിസൈൽ ഉയർത്തിയാലും അതും ഉത്തര കൊറിയയിൽ തന്നെ പതിപ്പിക്കും എന്നും അമേരിക്ക പറയുന്നു. യുദ്ധം തുടങ്ങിയാൽ ഉത്തര കൊറിയ ആദ്യ അക്രമണം നടത്തുക അയല്പക്കത്തേ രക്ഷിണ കൊറിയയേ ആയിരിക്കും.