പത്ത് ദിവസത്തേക്ക് മദ്യപിക്കരുത്, ചിരിക്കരുത്; വിചിത്ര ഉത്തരവുമായി കിം ജോങ് ഉൻ

സിയോൾ: വിചിത്ര ഉത്തരവിറക്കി രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് കിം ജോങ് ഉൻ. പത്ത് ദിവസത്തേക്ക് ആരും മദ്യപിക്കാനോ ചിരിക്കാനോ ഷോപ്പിം​ഗിന് പോകാനോ പാടില്ല എന്നാണ് ഇയാൾ വ്യക്തമാക്കിയിരിക്കുന്നത്. ഡിസംബർ 17നാണ് കിം ജോങ് ഇല്ലിന്റെ ചരമവാർഷികമാണ്. അന്ന് ജനങ്ങൾ മദ്യപിക്കരുത്, ചിരിക്കരുത്, ആഘോഷ പരിപാടികളിൽ ഏർപ്പെടരുത്, ഷോപ്പിങിന് പോകരുത് തുടങ്ങിയ നിർദേശങ്ങളാണ് മുന്നോട്ട്‌വെച്ചിട്ടുളളത്.

2011 ഡിസംബർ 17നാണ് ഉത്തരകൊറിയൻ ഭരണാധികാരിയായ കിം ജോങ് ഇൽ ഹൃദയാഘാതം മൂലം മരിക്കുന്നത്.നിർദേശങ്ങൾ ആരെങ്കിലും ലംഘിക്കുകയാണെങ്കിൽ കർശന നടപടികൾ ഉണ്ടാകും. ഉത്തരക്കൊറിയയുടെ അതിർത്തി പ്രദേശമായ സിനൂയ്ജിയിലെ ഒരു പൗരനാണ് വിലക്കിനെപ്പറ്റി റേഡിയോ ഫ്രീ ഏഷ്യയോട് വെളിപ്പെടുത്തിയത്. മുമ്പ് ചരമവാർഷികത്തിൽ വിലക്ക് ലംഘിച്ചവരെ അറ്സ്റ്റ് ചെയ്തു കൊണ്ടുപോയിരുന്നുവെന്നും അവർ പിന്നീട് മടങ്ങി വന്നിട്ടില്ലെന്നും പേര് വെളിപ്പെടുത്താത്ത പൗരൻ വ്യക്തമാക്കി.

Loading...