മെത്രാനാകാനിരുന്ന വൈദീകൻ പ്ളസ്ടു വിദ്യാർഥിനിമാരേ പീഢിപ്പിച്ചു,പരാതിയും സമരവുമായി വിദ്യാർഥികൾ

കൊട്ടാരക്കര : വൈദീകന്റെ അനാശാസ്യം വിദ്യാർഥി രോഷത്തിനിടയാക്കി. ഇക്കുറി വേലി ചാട്ടം നടത്തിയത് മെത്രാൻ കക്ഷിയിൽ പെട്ട കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ വൈദികൻ.കൊട്ടാരക്കര ഭദ്രാസനത്തിലെ വൈദികനും, ചെങ്ങമനാട് ബേത്‌ലഹേം ആശ്രമവാസിയുമായ അദ്ധ്യാപകനെതിരെയാണ് കുട്ടികളുടെ പ്രക്ഷോഭം.  ഇവിടുത്തേ വിദ്യാർഥികൾ എഴുതി ഒപ്പിട്ട പരാതി നല്കിയിരിക്കുന്നത് അദ്ധ്യാപകനായ ഫാ.ഗീവർഗീസിനെതിരേയാണ്‌. അടുത്ത മെത്രാൻ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാനിരുന്ന വൈദികനാണ് ആരോപണത്തിൽ പെട്ടിരിക്കുന്നത്. പരാതിയിൽ പറയുന്നത് ഇങ്ങിനെ.. ഈ അച്ചൻ കുറച്ചുനാളായി സ്‌കൂളിലെ പെൺകുട്ടികളെ ശാരീരികവും മാനസികവുമായി തളർത്തുകയാണ്.പെൺകുട്ടികളുടെ ശരീരഭാഗത്ത് സ്പർശിക്കുക, അവരുടെ അനുവാദം ഇല്ലാതെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുക എന്നത് തുടരുന്നു. വിദ്യാർഥിനികളേ ഒറ്റക്ക് വിളിപ്പിക്കുകയും ഒപ്പം ചിലവിടാനും നിർബന്ധിക്കുന്നു. ഇങ്ങനെ നിരവധി കുറ്റങ്ങൾ ഇദ്ദേഹം ചെയ്തിട്ടുണ്ട്.ഇതുപ്രകാരം പ്രിൻസിപ്പൾ ജി.കോശി സാറിന് പരാതി നൽകിയിരുന്നു.സ്‌കൂളിൽ പ്രവർത്തിക്കുന്ന സൗഹൃദ ക്ലബ്ലിന്റെ ഇൻചാർജുള്ള ടീച്ചർക്കും പരാതി നൽകിയിരുന്നു.

അദ്ധ്യാപകനെ പുറത്താക്കണം എന്നതാണ വിദ്യാർത്ഥികളുടെ ആവശ്യം. കാരണം നിരവധി വിദ്യാർത്ഥിനികളെ വൈദികനായ അദ്ധ്യാപകൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ആരോപണം. വിദ്യാർത്ഥിനികളോട് അദ്ധ്യാപകൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് പരാതി. പലരും ഭയം കൊണ്ടാണ് പുറത്തു പറയാതിരുന്നത്. എന്നാൽ വൈദീകന്റെ അനാശാസ്യം ഒടുവിൽ പുറത്തുകൊണ്ടുവന്നതും പിടിച്ചതും വിദ്യാർഥികൾ തന്നെ. തെളിവടക്കം പിടിച്ചപ്പോൾ വൈദീകൻ നേരേ ചെന്നത് തിരുമേനിയുടെ അടുത്ത്. എന്നാൽ ഫാ.ഗീവർഗീസ് പുലിയാണ്‌ കേട്ടോ..അയാൾ മെത്രാനേയും തിരുമേനിയേ വരെ ഞട്ടിച്ച് കൈയ്യിലെടുത്തുകഴിഞ്ഞു..പിള്ളേരുടെ സമരം കണ്ട് എന്നെ പുറത്താക്കിയാൽ സകലമാന സ്ത്രീ പീഢനവും, മെത്രാന്മാരുടെ അനാശാസ്യവും താൻ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. തന്നെ പുറത്താക്കിയാൽ അധ്യാപക നിയമനത്തിൽ കോഴ വാങ്ങിയ സകല മെത്രാന്മാരുടെയും ,ട്രസ്റ്റ് നേതാവിന്റെയും ,സ്കൂൾ മാനേജർ,,ഇവർക്ക് എതിരെയുള്ള വീഡിയോ ,ഓഡിയോ ,സിസി ദൃശ്യങ്ങളും തന്റെ പാക്കേലുണ്ടന്ന്  വൈദിക വേഷധാരി,.. ഇതോടെ സഭ അടങ്ങി..കേസും വിവാദവും മുക്കാൻ പിന്നെ യന്ത്രം ചലിപ്പിച്ച് തുടങ്ങിയത്രേ. വിദ്യാർത്ഥിനികളാണ് അദ്ധ്യാപകനായ ഫാ.ഗീവർഗീസിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഏറ്റവുമൊടുവിൽ, സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയെ കടന്നുപിടിച്ചുവെന്നാണ് ആരോപണം. ഈ വൈദികനെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നു.

Loading...

പ്ലസ്ടു വിദ്യാർത്ഥിനിയെ അദ്ധ്യാപകനായ വൈദിക തൊഴിലാളി കടന്നുപിടിച്ചതിൽ പ്രതിഷേധിച്ച് പഠിപ്പുമുടക്കി . പഠിപ്പുമുടക്കി വിദ്യാർത്ഥികൾ തെരുവിൽ ഇറങ്ങിയത് ദേവലോകത്തേക്ക് അയച്ച പരാതിക്കും പരിഹാരം ഇല്ലാതെ വന്നപ്പോൾ; കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് ഹയർ സെക്കന്ററി സ്‌കൂളിലെ വൈദികന്റെ പീഡനം സോഷ്യൽ മീഡിയയിലും ലീക്കായി എത്തി. പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ തൊട്ടും സ്പർശിച്ചും, അഴിഞ്ഞാടുന്ന ഗീവർഗീസിനേ തളക്കണം എന്നും പോലീസിനു വിട്ടു നല്കണമെന്നും ആണ്‌ വിദ്യാർഥികളുടെ ആവശ്യം. പേരിന് വേണ്ടി ഒരു മാസം മാത്രം ലീവ് കൊടുത്ത് പറഞ്ഞുവിട്ടു.പിന്നീട് വനിതാ സെല്ലിൽ നിന്ന് അന്വേഷണത്തിന് വന്നപ്പോ പെൺകുട്ടികളെ ഓരോന്ന് പറഞ്ഞ് പേടിപ്പിച്ച് പരാതി ഇല്ലെന്ന് എഴുതി കൊടുപ്പിച്ചു.ഇതിപ്പോ ഒന്നോ രണ്ടോ തവണ അല്ല അച്ചന്റെ പേരിൽ കുട്ടികൾ പരാതി നൽകുന്നത്.എന്നാൽ സ്‌കൂളിലെ അദ്ധ്യാപകരുടെ സമ്മർദ്ദത്തിൽ കുട്ടികൾ പിന്നീട് പരാതി പിൻവലിക്കുകയാണ് ചെയ്തത്.ഇക്കാരണത്താൽ കുട്ടികൾ ടിസി വാങ്ങിപ്പോകാൻ പോലും നിർബന്ധിതരാകുന്നു.ഒരു പുരോഹിതൻ ആയതുകൊണ്ടാവാം ആരും ഇതുവരെ രംഗത്ത് വരാതിരുന്നത്.

വൈദികനെ പുറത്താക്കാക്കുന്നതിനു മുൻപ് അമേരിക്കയിൽ ലൈംഗിക കേസിൽ അകപ്പെട്ട മെത്രാനെയും ,മൂന്നു വര്ഷം മുൻപ് കരയിലാകുളങ്ങരയിൽ പോലീസ് അറസ്റ്റ് ചെയ്ത വൈദികനെയും ,,(ഇ വൈദികനെയും യുവതിയെയും കാറിൽ വെച്ച് നിയമ വിരുദ്ധ പ്രവർത്തനത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു ,വൈദികന് ഭാര്യയും കുഞ്ഞും ഉള്ളപ്പോൾ ആയിരുന്നു അന്യ സ്ത്രീകളുമായുള്ള സഹവാസം ) കോട്ടയം മെഡിക്കൽ കോളജിനു സമീപം മെത്രാങ്കക്ഷി ചാപ്പലിൽ സേവനം അനുഷ്ഠിച്ചിരുന്നു വൈദികനെയും..  പ്രെകുതി വിരുദ്ധ പീഡനത്തിൽ പ്രശസ്തി യാർച്ഛിച്ച ഇദ്ദേഹത്തെയും ,ആലുവയിൽ പിടിക്കപ്പെട്ട മറ്റൊരു പ്രകുതി വിരുദ്ധ പീഢകനേയും സംര ക്ഷിക്കുകയാണ്‌ മെത്രാൻ കക്ഷി എന്നും ആരോപണം ഉയരുന്നു. ഒരു പുരോഹിതൻ ഒരു പെണ്ണുകേസിൽ പെട്ടാൽ നമുക്ക് ക്ഷമിക്കാം.
പക്ഷേ പല പെണ്ണുകേസുകളിൽ പെട്ടാൽ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക?ഇങ്ങനെയുള്ളവരെ സംരക്ഷിക്കുന്നവരെ നമ്മൾ എന്താ പറയേണ്ടത്.ഇത് നാടകം കളിയാണോ?സ്വന്തം മക്കളെ വ്യഭിചരിക്കുന്നവരെ സംരക്ഷിക്കുന്ന ഇത് സഭയാണോ?ഈ സഭയുടെ ശാപം ഈ പെണ്ണുപിടിയന്മാരാണ്.വിശ്വാസികൾ രംഗത്തിറങ്ങിയാലേ ഈ പെണ്ണുപിടി അവസാനിക്കത്തുള്ളു. നശിച്ചു കൊണ്ടിരിക്കുന്ന ഇ കൂട്ടയ്മയിൽ നിക്കുന്നതിലും ഭേദം മാതൃസഭയിലേക്കു മടങ്ങുന്നതാണ് എല്ലാവര്ക്കും നല്ലതു , ഇപ്പോൾമൂന്നുലക്ഷം പേരുമായി മുങ്ങുന്ന ഒരു കപ്പലായി ഇ കൂട്ടായ്മഅധപതിച്ചു എന്നും വിമർശനം ഉയരുന്നു.