Crime

കൊട്ടാരക്കരയില്‍ യുവതി നടത്തിയ എടിഎം കവര്‍ച്ച; കുടുക്കിയതു അതിബുദ്ധി

കൊല്ലം: കൊട്ടാരക്കരയില്‍ വൃദ്ധരെ കബളിപ്പിച്ച് എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയ സംഭവത്തില്‍ പിടിയിലായ പത്തൊന്‍പതുകാരിയെ കുടുക്കിയത് അതിബുദ്ധി. എ.ടി.എമ്മില്‍ നിന്ന് പണം എടുക്കാന്‍ ബുദ്ധിമുട്ടുന്ന വിദ്യാര്‍ഥിനികളും പ്രായമായ സ്ത്രീകളേയും സഹായിക്കാനെന്ന വ്യാജേനെയാണ് പുത്തൂര്‍ സ്വദേശിനി ബിന്ധ്യ തട്ടിപ്പ് നടത്തിയിരുന്നത്. കോട്ടത്തല സ്വദേശിയായ സരളയെന്ന വൃദ്ധയുടെ 39,000 രൂപ കവര്‍ന്നതോടെയാണ് എ.ടി.എം തട്ടിപ്പിന്റെ ചുരുള്‍ നിവരുന്നത്. ഇത്തരം തട്ടിപ്പിന് ബിന്ധ്യ എത്തുന്നതിന്റെ ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ പതിഞ്ഞു.

കൊട്ടാക്കര എസ്.ബി.ഐ കൗണ്ടറിന് മുന്‍പില്‍ പകല്‍ മൂന്നരയോടെയായിരുന്നു സംഭവം. ഇതിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ ബാങ്കും പൊലീസും പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടി വീണ്ടും പണം തട്ടാന്‍ മറ്റാരുടെയോ എ.ടി.എം കാര്‍ഡുമായി കൊട്ടാരക്കരയില്‍ എത്തിയത്. സംശയം തോന്നിയ സെക്യൂരിറ്റിയുടെ ഇടപെടല്‍ യുവതിയെ കുടുക്കുകയായിരുന്നു. വൃദ്ധരെ പണം എടുക്കാന്‍ സഹായിച്ച ശേഷം മറ്റൊരു എ.ടി.എം കാര്‍ഡ് നല്‍കിയ പെണ്‍കുട്ടി പിന്നീട് മറ്റൊരു എ.ടി.എമ്മില്‍ കയറി പണം അക്കൗണ്ടില്‍ തട്ടുകയായിരുന്നു രീതിയെന്ന് പൊലീസ് പറഞ്ഞു. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഒട്ടേറെ സ്ത്രീകള്‍ സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

തട്ടിപ്പിന് ഇരയായവരെ പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് അവരുടെ കൈകളില്‍ ഉള്ളത് സ്വന്തം കാര്‍ഡല്ലെന്ന് ബോധ്യമാകുന്നത്.നേരത്തെ പല തവണയും യുവതി കൊട്ടാരക്കരയിലെ എ.ടി.എം കൗണ്ടറുകളില്‍ എത്തിയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കൊട്ടാരക്കരയില്‍ യുവതി നടത്തിയ എടിഎം കവര്‍ച്ച; കുടുക്കിയതു അതിബുദ്ധി

Posted by WorldMalayali on Saturday, August 8, 2015

Related posts

ഡി.വൈ.എഫ്.ഐയുടെ ആക്രമണം ഭയന്ന് കരോള്‍ സംഘാംഗങ്ങള്‍ പള്ളിയില്‍ അഭയം തേടിയിട്ട് ഇന്നേക്ക് ആറ് ദിവസം

ഭര്‍തൃമതിയായ ദളിത് യുവതിയെ പീഡിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥനടക്കം നാലു പേര്‍ അറസ്റ്റില്‍

subeditor

പരാതി കൊടുത്തിട്ടും നീതി കിട്ടിയില്ല; അയാള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ഞാന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യും; യുവതിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്‌

subeditor12

കാമുകനുവേണ്ടി വീടുകളില്‍ ജോലിക്കുപോയ പതിനെട്ടുകാരിക്ക് ലഭിച്ചത് ദാരുണാന്ത്യം

കട്ടപ്പനയിലെ കന്യാസ്ത്രി കുളിക്കുന്ന നഗ്നചിത്രങ്ങൾ ഇന്റർനെറ്റിൽ- ചതിയിൽ മനംനൊന്ത് തിരുവസ്ത്രം ഉപേക്ഷിച്ചു

subeditor

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടി 9 മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചു

main desk

14-കാരിയെ 40-പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ പോലീസ് മൗനം

subeditor

ഡോക‌്‌ടർ ചമഞ്ഞെത്തിയയാൾ ഷോറൂമിൽ നിന്നും 25 ലക്ഷം വിലവരുന്ന ഔഡി കാറുമായി മുങ്ങി

subeditor

ഓൺലൈൻ പെൺവാണിഭം: രാഹുൽ പശുപാലനും രശ്മിക്കും ജാമ്യം

subeditor

കാണാത് വിദ്യാര്‍ഥികളുടെ മൃതദേഹം നദിയിലെ പാറക്കെട്ടില്‍; ശരീരത്തില്‍ പ്രഹരത്തിന്റെ പാടുകള്‍ ; പീഡനം നടന്നെന്ന് സൂചന

യുവാവിനേ കൊന്ന് വെള്ളത്തിൽ താഴ്ത്തി,പിന്നെ കൊല്ലാൻ കൂടിയ കൂട്ടുകാരനേയും കൊന്നു

subeditor

15 കോടിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ഭാര്യ ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്‍കി കൊന്നു

subeditor12