കോട്ടയത്ത് നി​യ​ന്ത്ര​ണംവി​ട്ട കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ യു​വാ​വ് മ​രി​ച്ചു: ഭാര്യയുടെ നില ​ഗുരുതരം

കുറവിലങ്ങാട് : കോട്ടയം എംസി റോഡിൽ കാളികാവ് പള്ളിക്ക് സമീപം നിയന്ത്രണം വിട്ട കാർ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. മണ്ണയ്ക്കനാട് ഈഴക്കുന്നേൽ ജോർജ് ജോസഫ് (ജോർജുകുട്ടി–32) ആണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഭാര്യ എലിസബത്ത് ജോണിനെ (30) ഗുരുതര പരുക്കുകളോടെ ആശുപത്രിയിലാക്കി.

തിരുവല്ലയിൽ 17 വർഷമായി താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി സച്ചിനാണ് കാർ ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. കാളികാവ് പള്ളിയുടെ സമീപത്തെ വളവിൽ കാറിനു നിയന്ത്രണം നഷ്ടപ്പടുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.

Loading...

തെള്ളകം കാരിത്താസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന എലിസബത്തിനെ ജോലി സ്ഥലത്തു എത്തിക്കാൻ ബൈക്കിൽ പോകുമ്പോൾ എതിരെ വന്ന കാർ പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നു തെറിച്ച ജോർജ് ജോസഫ് കാറിന്റെ മുകളിൽ തട്ടിയ ശേഷം റോഡിൽ വീണു. കാ​ളി​കാ​വ് പ​ള്ളി​ക്ക് സ​മീ​പ​ത്തു​വ​ച്ചാണ് അപകടം നടന്നത്.