കോട്ടയത്ത് ഭക്ഷണം കഴിക്കുന്നതിനിടെ ഒൻപതു വയസ്സുകാരൻ കുഴഞ്ഞു വീണ് മരിച്ചു: സ്രവം കോവിഡ് പരിശോധനയ്ക്കയച്ചു.

കോട്ടയം: ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് കടുത്തുരുത്തിയിൽ ഒൻപതു വയസ്സുകാരൻ മരിച്ചു. വൈകിട്ട് ഭക്ഷണം കഴിച്ചപ്പോൾ അസ്വസ്ഥതയുണ്ടായതിനെ തുടർന്ന് കോട്ടയത്തെ കുട്ടികളുടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മാഞ്ഞൂര്‍ പി.ജി.വിനോദിന്റെയും വി.ഡി.സന്ധ്യയുടെയും മകന്‍ ശ്രീഹരിയാണ് മരിച്ചത്. അസുഖത്തെ തുടർന്ന് മാഞ്ഞൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്നു മരുന്നു വാങ്ങിയിരുന്നു.

Loading...

ഇവിടത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് ശ്രീഹരിയുടെ അമ്മ സന്ധ്യ. കുട്ടിയുടെ സ്രവം കൊറോണ പരിശോധനയ്ക്കയച്ചു. ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീണുകയായിരുന്നു . രാവിലെ കുട്ടിക്ക് തലവേദനയും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് കുറുപ്പന്തറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തി മരുന്ന് വാങ്ങിയിരുന്നതായി പറയുന്നു.