വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ പോസ്റ്റിൽ രോഷ പ്രകടനം

ചില സാഹചര്യത്തിൽ കളക്ടര്‍ അടിയന്തരമായി അവധി പ്രഖ്യാപിക്കാറുണ്ട്. കളക്ടറുടെ ഒരു അവധി പ്രഖ്യാപനത്തിന്. കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നോക്കിയിരിക്കുകയും ചെയ്യും ചിലര്‍. അവധി പ്രഖ്യാപിച്ച് കഴിഞ്ഞാലോ ആഹ്ലാദം മറച്ചുവെക്കാതെ അവര്‍ പോസ്റ്റിന് താഴെ കമന്റുമിടും.

എന്നാല്‍ കനത്ത മഴയെത്തുടര്‍ന്ന് കോട്ടയം ജില്ലയിലെ എല്ലാ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച കളക്ടര്‍ പി.കെ സുധീര്‍ ബാബുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് താഴെ രോഷപ്രകടനമാണ് ഏറെയും ഉണ്ടായത്. അവധി അല്‍പ്പം നേരത്തെ പ്രഖ്യാപിക്കാത്തതിനാണ് രോഷപ്രകടനം. ‘ഇത്തരം മണ്ടത്തരങ്ങള്‍ കാണിക്കരുതെന്ന് ഈ കളക്ടറോട് ആരെങ്കിലും ഒന്നു പറഞ്ഞു കൊടുക്കണം. രാവിലെ ഒട്ടുമിക്ക സ്‌കൂള്‍ ബസുകളും കുട്ടികളെ കയറ്റി യാത്ര തുടങ്ങിക്കഴിഞ്ഞു. കുട്ടികളെ സ്‌കൂളില്‍ സുരക്ഷിതമായിവിട്ട സമാധാനത്തില്‍ മാതാപിതാക്കള്‍ മറ്റു ജോലിക്കും പോയിക്കാണും. ഇനി ആ കുട്ടികള്‍? കുട്ടികളുടെ സുരക്ഷയെ കരുതിയാണ് അവധി നല്‍കുന്നതെങ്കില്‍ തലേന്ന് വൈകിട്ട് തന്നെ അവധി ഡിക്ലയര്‍ ചെയ്യണം. അല്ലാത്തപക്ഷം അവധി നല്‍കാതിരിക്കുക. അവര്‍ സ്‌കുളിലെങ്കിലും സുരക്ഷിതരായി ഇരുന്നു കൊള്ളും” ഇത്തരത്തിലുള്ള കമന്റുകളാണ് നിറയുന്നത്.

Loading...

അതേസമയം ചിലര്‍ കളക്ടര്‍ക്ക് നന്ദി പറയുന്നുമുണ്ട്. ‘കോളേജിന് അടുത്തുവരെ എത്തിയപ്പോ ഈ ധീരമായ തീരുമാനം അറിയിച്ച കളക്ടര്‍ സാറിന് എന്റെയും എന്റെ ചങ്ങായിമാരുടേയും നന്ദി അറിയിക്കുന്നുവെന്നാണ് മറ്റൊരു കമന്റ്.