കോവിഡ് ഭേദമായ യുവതിക്ക് വീണ്ടും കോവിഡ്‌; കോട്ടയത്ത് ഒരു കുടുബത്തിലെ 4 പേർക്കും രോ​ഗം സ്ഥിരീകരിച്ചു

കോ​ട്ട​യം: കോ​ട്ട​യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി. പൊ​ന്‍​കു​ന്ന​ത്തെ അ​ര​വി​ന്ദ ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രി​യാ​യ ചി​റ​ക്ക​ട​വ് സ്വ​ദേ​ശി​നി(36)ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​ത്. ജൂ​ണ്‍ 26-ന് ​രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ള്ളി​ക്ക​ത്തോ​ട് സ്വ​ദേ​ശി​നി​യി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍​ക്കു രോ​ഗം പ​ക​ര്‍​ന്ന​തെ​ന്നാ​ണു സൂ​ച​ന.  അതേസമയം പു​തു​താ​യി ഒ​മ്പ​തു പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ മൂ​ന്നു പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നും അ​ഞ്ചു പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും എ​ത്തി​യ​വ​രാ​ണ്. എ​ല്ലാ​വ​രും ഹോം ​ക്വാ​റ​ന്‍റൈനി​ലാ​യി​രു​ന്നു. വി​ദേ​ശ​ത്തു ചി​കി​ത്സ​യ്ക്കു​ശേ​ഷം കോ​വി​ഡ് മു​ക്ത​യാ​യി നാ​ട്ടി​ലെ​ത്തി​യ യു​വ​തി​യും ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലുപേ​രും രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു.

ഷാ​ര്‍​ജ​യി​ല്‍​നി​ന്നു ജൂ​ണ്‍ 19-ന് ​എ​ത്തി​യ പാ​യി​പ്പാ​ട് സ്വ​ദേ​ശി​നി (27)ക്കാണ് വീ​ണ്ടും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഷാ​ര്‍​ജ​യി​ല്‍​വ​ച്ചു മേ​യ് പ​ത്തി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ശേ​ഷം അ​വി​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടു. ജൂ​ണ്‍ മൂ​ന്നി​നു ന​ട​ത്തി​യ സാ​ന്പി​ള്‍ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണു നാ​ട്ടി​ലെ​ത്തി​യ​ത്. വീ​ണ്ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​വ​ര്‍​ക്കു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Loading...

മും​ബൈ​യി​ല്‍​നി​ന്ന് എ​ത്തി​യ കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്കും പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. വി​മാ​ന​മാ​ര്‍​ഗം ജൂ​ണ്‍ 26-ന് ​എ​ത്തി​യ മ​റി​യ​പ്പ​ള്ളി സ്വ​ദേ​ശി (48), ഇ​യാ​ളു​ടെ ഭാ​ര്യ (36), മൂ​ത്ത മ​ക​ന്‍(12), ഇ​ള​യ മ​ക​ന്‍ (7) എ​ന്നി​വ​ര്‍​ക്കാ​ണു ഒ​രേ​ദി​വ​സം രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​തി​നു പു​റ​മേ കോ​ല്‍​ക്ക​ത്ത​യി​ല്‍​നി​ന്ന് ജൂ​ണ്‍ 22-ന് ​എ​ത്തി​യ കൂ​രോ​പ്പ​ട സ്വ​ദേ​ശി​നി (60, രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല), ഒ​മാ​നി​ല്‍​നി​ന്ന് ജൂ​ണ്‍ 23-ന് ​എ​ത്തി​യ വാ​ഴൂ​ര്‍ സ്വ​ദേ​ശി​നി (31). സൗ​ദി അ​റേ​ബ്യ​യി​ല്‍​നി​ന്ന് ജൂ​ണ്‍ 20-ന് ​എ​ത്തി​യ മ​ണ​ര്‍​കാ​ട് സ്വ​ദേ​ശി (63) എ​ന്നി​വ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടു