പ്രവീണ്‍ ഒറ്റയ്ക്കായി, അച്ഛനും അമ്മയും ഭാര്യയും മകനും പോയി

കോട്ടയം കുറുവിലങ്ങാട്ടെ അപകടത്തില്‍ പെട്ടത് ലോട്ടറി കച്ചവടം നടത്തുന്ന തമ്പിയും കുടുംബാഗങ്ങളും. ശനിയാഴ്ച പുലര്‍ച്ചെ കുറവിലങ്ങാടിനടുത്ത് കാളികാവിലുണ്ടായ കാറപകടത്തിലാണ് കോട്ടയം തിരുവാതുക്കല്‍ ഉള്ളാട്ടില്‍ വീട്ടിലെ പ്രവീണി(ബിനോയ്) ന്റെ ഉറ്റവരെല്ലാം മരിച്ചത്. അച്ഛനമ്മമാരായ കെ.െക.തമ്പി (68), വല്‍സല (65), ഭാര്യ പ്രഭ (40), മകന്‍ അര്‍ജുന്‍ (അമ്ബാടി-19), പ്രവീണിന്റെ ഭാര്യയുടെ അമ്മ തിരുവാതുക്കല്‍ ആലുന്തറ ഉഷ (60) എന്നിവരാണ് മരിച്ചത്. പ്രവീണിന്റെ സഹോദരി ഇന്ദുലേഖ വിവാഹിതയാണ്. അവരും കുവൈത്തിലാണ്. ലോട്ടറി വ്യാപാരം നടത്തുന്ന തമ്പി കുടുംബാംഗങ്ങളോടൊപ്പം ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചാലക്കുടിക്കു പുറപ്പെട്ടത്. രാത്രി വൈകിയേ വരൂവെന്നതിനാലാണ് പുറത്തെ ലൈറ്റ് ഓണ് ചെയ്തിട്ടിട്ടു പോയതെന്ന് ചുരുക്കം.ചാലക്കുടിയില്‍ ബന്ധുവിന്റെ മകളുടെ അരങ്ങേറ്റം ഇന്നലെയായിരുന്നു. അതിലും പങ്കെടുത്താണ് ഈ കുടുംബം കോട്ടയത്തേക്കു മടങ്ങിയത്.

അരങ്ങേറ്റം കഴിഞ്ഞ നൃത്തവേഷത്തിലുള്ള കുട്ടിയോടൊപ്പം എല്ലാവരും നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രഭയുടെ ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.കാര്‍ ഷോറൂമില്‍ ജീവനക്കാരനായ പ്രവീണിന്റെ ഭാര്യ പ്രഭയും മകന്‍ അര്‍ജുനും കുവൈത്തിലായിരുന്നു. കുവൈത്തില്‍ നഴ്‌സായ പ്രഭ അര്‍ജുന്റെ പഠനം സംബന്ധിച്ചാണ് അടുത്ത കാലത്ത് നാട്ടിലെത്തിയത്. മൂന്നു വര്‍ഷം മുമ്ബാണ് ഈ വീട് പുതുക്കിപ്പണിതത്. കാര്‍ വാങ്ങിയത് രണ്ടു വര്‍ഷം
മുമ്പാണ്. കുവൈത്തിലുള്ള പ്രവീണ്‍ തിരികെ എത്തുമ്പോള്‍ ഈ വീട്ടില്‍ ആരുമില്ല.

Loading...

ലോറി പത്തനംതിട്ടയില്‍ നിന്ന് പെരുമ്പാവൂര്‍ക്കു പോവുകയായിരുന്നു. റോഡിന്റെ മധ്യഭാഗത്തുകൂടി വേഗത്തില്‍ വന്ന കാര്‍ കണ്ട് വാഹനത്തിന്റെ വേഗത കുറച്ചെന്നു ലോറി ഡ്രൈവര്‍ പറഞ്ഞു. പക്ഷേ കാര്‍ ഇടിച്ചു കയറുകയായിരുന്നുവെന്നും ഡ്രൈവര്‍ പറഞ്ഞു. കാര്‍ ഷോറൂമില്‍ ജീവനക്കാരനായ പ്രവീണിന്റെ ഭാര്യ പ്രഭയും മകന്‍ അര്‍ജുനും കുവൈത്തിലായിരുന്നു. കുവൈത്തില്‍ നഴ്സായ പ്രഭ അര്‍ജുന്റെ പഠനം സംബന്ധിച്ചാണ് അടുത്ത കാലത്ത് നാട്ടിലെത്തിയത്. മൂന്നു വര്‍ഷം മുമ്ബാണ് ഈ വീട് പുതുക്കിപ്പണിതത്. കാര്‍ വാങ്ങിയത് രണ്ടു വര്‍ഷം മുമ്പാണ്. കുവൈത്തിലുള്ള പ്രവീണിന് ഭാര്യയേയും മകനേയും നഷ്ടമായി. ഒപ്പം അച്ഛനേയും അമ്മയേയും ഭാര്യാ മാതാവിനേയും. അങ്ങനെ കുവൈത്തിലുള്ള പ്രവീണിന് താങ്ങുന്നതിന് അപ്പുറത്തേക്കുള്ള ദുരന്തമാണ് ഇത്. കുവൈത്തിലുള്ള സുഹൃത്തുക്കള്‍ ഇക്കാര്യം പ്രവീണിനെ അറിയിക്കാന്‍ നന്നേ ബുദ്ധിമുട്ടി.

വലിയൊരു ശബ്ദം കേട്ട് പുറത്തിറങ്ങി നോക്കിയ നാട്ടുകാര്‍ കണ്ടത് മുന്‍വശമാകെ തകര്‍ന്ന് കിടക്കുന്ന കാറാണ്. അപകടത്തെ തുടര്‍ന്ന് ലോറിക്കടിയിലേയ്ക്കു ഇടിച്ചു കയറിയ കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുക്കാന്‍ നാട്ടുകാര്‍ ഏറെ ബുദ്ധിമുട്ടി. പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് പുറത്തെത്തിച്ചത്. കാര്‍ വെട്ടിപ്പൊളിച്ചാണ് നാട്ടുകാര്‍ ഇവരെയെല്ലാവരെയും പുറത്തെടുത്തത്. ഉടനെ എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. എല്ലാവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കടുത്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ചു. അപകടത്തെ തുടര്‍ന്ന് അരമണിക്കൂറിലേറെ എം.സി.റോഡില്‍ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങളില്‍നിന്ന് റോഡില്‍വീണ ഓയില്‍ അഗ്‌നിരക്ഷാസേന കഴുകിക്കളഞ്ഞു. കുറവിലങ്ങാട് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.