പണം വെച്ച് ചീട്ടുകളി: മണർകാട് ചീട്ടുകളി സംഘത്തലവൻ്റെ ഉന്നത സൗഹൃദ വലയത്തിൽ എം.എ ബേബിയും: ചിത്രങ്ങൾ പുറത്ത്

കോട്ടയം: ചീട്ടുകളി സംഘത്തലവൻ്റെ ഉന്നത സൗഹൃദ വലയത്തിൽ സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുതിർന്ന നേതാവുമായ എം.എ ബേബിയും. കോട്ടയം മണർകാടുള്ള ചീട്ടുകളി സംഘത്തലവൻ്റെ സൗഹൃദ വലയത്തിലാണ് എംഎ ബേബിയും ഉൾപ്പെട്ടത്. പണം വെച്ച് ചീട്ടുകളി നടത്തിയതിന് പോലീസ് തിരയുന്ന ആളാണ് മാലം സുരേഷ്. മാലം സുരേഷിന്റെ ആഡംബര വീട്ടിൽ എം.എ ബേബി എത്തി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. മാലം സുരേഷിൻ്റെ ആഡംബര വീട്ടിൽ ഉന്നതരുടെ നിത്യസന്ദർശനം ഉണ്ടായിരുന്നെന്ന് നാട്ടുകാർ നേരത്തേ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ക്രൗൺ ക്ലബിലെ റെയ്ഡിൽ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. കേസ് അട്ടിമറിക്കാൻ ക്ലബ് സെക്രട്ടറി മാലം സുരേഷുമായി ചേർന്ന് മണർകാട് ഇൻസ്‌പെക്ടർ രതീഷ്‌കുമാർ ശ്രമിച്ചതായി വ്യക്തമായ സാഹചര്യത്തിലാണ് വിശദമായി അന്വേഷിക്കുന്നത്.

Loading...

എന്നാൽ മാലം സുരേഷിനെതിരായ കേസ് ഒതുക്കി തീർക്കാൻ എം.എ ബേബി ഇടപെട്ടിട്ടുണ്ടോ എന്നത് നിലവിൽ വ്യക്തമല്ല. ഉന്നത പോലീസ് മേധാവി എം.എൽ.എ, ബിഷപ്പ് എന്നിവരോടൊപ്പം ചീട്ടുകളി ക്ലബ് നടത്തിപ്പുകാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ചീട്ടുകളിക്ലബ് ഉദ്ഘാടനം ചെയ്തത് ബിഷപ്പ് ചിന്നപ്പയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഭദ്രദീപം കൊളുത്തിയത് പൂഞ്ഞാർ എം.എൽ.എ പി.സി ജോർജും നടി ഷംന കാസിമും ചേർന്നായിരുന്നു. ‌‌ മാണി സി കാപ്പൻ എന്നിവരും ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. മണർകാട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അടക്കമുള്ള ഉദ്യോഗസ്ഥരെ ഈ പേരും പറഞ്ഞ് ഇയാൾ ഭയപ്പെടുത്തിിരുന്നു. വഴങ്ങാത്തവരെ ഇയാൾ പണം നൽകിയും സ്വാധീനിച്ചിരുന്നു. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഇയാൾ പ്രചരിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഉന്നത ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഇയാളെ ഭയന്നാണ് കഴിഞ്ഞിരുന്നത്.

കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ് പ്രതികൾ . കൊവിഡ് നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഇവരുടെ മൊഴിയെടുക്കുന്നത് വൈകും. ഇത് കേസ് അന്വേഷണത്തെ ബാധിച്ചേക്കും.ഇന്നലെ രണ്ട് ഇൻസ്‌പെക്‌ടർമാർ അടക്കം 20 പൊലീസ് ഉദ്യോഗസ്ഥരുടെ മൊഴിയാണ് കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ശേഖരിച്ചത്. എല്ലാവരും റെയ്ഡിൽ നടന്ന കാര്യങ്ങൾ കൃത്യമായി മൊഴി നൽകി. ഇനി പിടിയിലായ 43 പേരുടെ മൊഴി രേഖപ്പെടുത്തും. ഇവരോടു ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്.