Crime Top Stories

മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു; അനാഥരായത് കിടപ്പുരോഗികളായ ഭാര്യയും മകളും

കോട്ടയം: കോട്ടയത്ത് മനോദൗര്‍ബല്യമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു. ചാന്നാനിക്കാട് ഇടയാടിക്കരോട്ട് ശിവരാമന്‍ ആചാരിയെ (80)യാണ് മകന്‍ രാജേഷ്(50) കഴുത്തിന് വെട്ടി കൊലപ്പെടുത്തിയത്. രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഏഴരയോടെ വീട്ടിലെത്തിയ ബന്ധുക്കളാണ് ശിവരാമന്‍ ആചാരിയെ ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. അടുക്കളയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ ശിവരാമന്‍ ആചാരിയുടെ ഭാര്യ സാവിത്രിയും മകള്‍ ബിന്ദുവുമാണുള്ളത്. ഇരുവരും രോഗികളായി കിടപ്പിലായതിനാല്‍ സംഭവം നടന്നത് പുറത്തറിയാന്‍ വൈകി. തൊട്ടടുത്ത ബന്ധുക്കള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം മാറിതാമസിക്കുകയായിരുന്നു രാജേഷ്. ഇന്നലെ മാതാപിതാക്കളെ കാണാന്‍ എത്തിയ രാജേഷ് രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ ആശുപത്രിയില്‍ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് ശിവരാമന്‍ ആചാരി ബന്ധുക്കളെ ഫോണില്‍ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകേട്ടു പ്രകോപിതനായ രാജേഷ് ആക്രമണം നടത്തിയതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ള രാജേഷ് ഇടയ്ക്കിടെ ആക്രമണ സ്വഭാവം കാണിക്കുന്ന കൂട്ടത്തിലായിരുന്നു. കിടപ്പുരോഗികളായ സാവിത്രിയുടെയും ബിന്ദുവിന്റെയും ഏക ആശ്രയമായിരുന്നു ശിവരാമന്‍ ആചാരി. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ആഴ്ചയിലൊരിക്കല്‍ എത്തിയാണ് ഇവരെ പരിചരിച്ചിരുന്നത്.

സാവിത്രിയെയും ബിന്ദുവിനെയും സമീപത്തെ ബന്ധുവീട്ടിലേക്ക് മാറ്റി. വീടിന് സീല്‍വച്ച് പൊലീസ് കാവലും ഏര്‍പ്പെടുത്തി. ഇന്ന് ഫോറന്‍സിക് വിഭാഗം പരിശോധനയ്ക്ക് എത്തും. തുടര്‍ന്ന് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളെജ് ആശുപത്രിയിലേക്ക് മാറ്റും.

Related posts

മദ്യലഹരിയിൽ ആനപാപ്പാന്‍ ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു

subeditor

നടിയേ അക്രമിച്ചത്: വില്ലനായ നായകനടൻ കേസിൽനിന്നും തലയൂരുന്നു, പൾസർ ഉപദ്രവിച്ചു, ഒരാൾ നടിയേ പിടിച്ചുവയ്ക്കുകയും 2പേർ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു, അറസ്റ്റ് വൈകിപ്പിക്കുന്നത് ഗൂഢനീക്കം

subeditor

പിണറായി മന്ത്രി സഭയുടെ ആണിക്കല്ലിളകി, പരാതിക്കാരിയോട് ഫോണിലൂടെ ലൈംഗിക വേഴ്ച് നടത്തിയ മന്ത്രി എ.കെ. ശശീന്ദ്രൻ ഒരു മണിക്കൂറിനുള്ളിൽ രാജി വയ്ക്കും

subeditor

ആദിവാസി ഗോത്രമഹാസഭ നേതാവ് ഗീതാനന്ദന്‍ കസ്റ്റഡിയില്‍

ഐ.എസിന്റെ (ഇസ്‌ലാമിക് സ്റ്റേറ്റ്) തീവ്രവാദത്തിനു പണം വരുന്ന വഴികൾ; പ്രതികൂട്ടിൽ സൗദിയും

subeditor

പാറക്കെട്ടുകള്‍ക്കിടയില്‍ ജീര്‍ണിച്ചനിലയില്‍ ആദിവാസി യുവാവിന്റെ മൃതദേഹം, ആളെ തിരിച്ചറിഞ്ഞു

തടവുകാർ സഹതടവുകാരെ കൊന്നു ചുട്ടു തിന്നു, ഞെട്ടിക്കുന്ന സംഭവം ബ്രസീലിൽ

subeditor

ഷുഹൈബിന്റെ കൊലപാതകം ആറു പേര്‍ കസ്റ്റഡിയില്‍,പാര്‍ട്ടി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് തിരച്ചില്‍ ശക്തമാക്കി

special correspondent

പള്ളികളുടെ ‌സ്വത്തുക്കൾ സർക്കാരിലേക്ക് വകയിരുത്തണം; സ്വത്ത് തർക്കത്തിൽ ഹൈക്കോടതി പറഞ്ഞത് ഇങ്ങനെ

main desk

കെവിന്‍ കൊലപാതകത്തില്‍ അമ്മ രഹ്നയെ കുറ്റവിമുക്തയാക്കാന്‍ ഉന്നത ഇടപെല്‍ നടക്കുന്നതായി സൂചന

റിസർവ് ബാങ്ക് നിരക്കുകൾ കുറച്ചു വായ്പ പലിശനിരക്ക് കുറയും!

subeditor

അമ്മേ ഞാൻ 2കാഫിറുകളെ തലയറുത്ത് കൊന്നു; മോനേ നീ മിടുക്കനാണ്‌ സ്വർഗ്ഗം കിട്ടും.

subeditor

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി

സ്്കൂബാ ഡൈവിംഗിനിടെ സ്രാവുകളുടെ കടിയേറ്റു ഇന്ത്യക്കാരി മരിച്ചു

കാശ്മീര്‍ പ്രശനത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാര്‍;പാക്ക്‌ വിദേശകാര്യ സെക്രട്ടറി സർതാജ് അസീസ്

subeditor

വാസുവിന്റെ ബാങ്ക് കുടിശിക തീര്‍ത്ത് സുരേഷ്‌ഗോപി; കണ്ണീരോടെ നന്ദി പറഞ്ഞ് വാസുവും

subeditor12

തനിക്കുമാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം വേണ്ടെന്നു ഗായകന്‍ കെ.ജെ. യേശുദാസ്

pravasishabdam online sub editor

ദൈവത്തെ അപമാനിച്ചുവെന്നാരോപിച്ച് ദളിത് യുവാവിന് ക്രൂരമര്‍ദ്ദനം; ദൃശ്യങ്ങള്‍ പ്രചരിക്കുന്നു