സ്ക്കൂട്ടറിൽ ലോറിയിടിച്ചു; നഴ്സിന് ദാരുണാന്ത്യം

കോട്ടയം: പൊൻകുന്നത് ലോറിക്കടിയിൽപ്പെട്ട യുവതിയ്‌ക്ക് ദാരുണാന്ത്യം. കെകെ റോഡിൽ രാവിലെ എട്ട് മണിയോടെയാണ് ദാരുണ അപകടമുണ്ടായത്. നഴ്‌സായ അമ്പിളിയാണ് അപകടത്തിൽ മരിച്ചത്. കെവിഎംഎസ് ആശുപത്രിയിലെ നഴ്സായിരുന്നു. രാവിലെ ആശുപത്രിയിലേയ്‌ക്ക് ജോലിയ്‌ക്ക് പോകുകയായിരുന്നു അമ്പിളി.

ഇവർ സഞ്ചരിച്ച സ്‌കൂട്ടറിൽ, പിന്നാലെ വന്ന ലോറി ഇടിച്ചതാണ് അപകട കാരണം. അപകടത്തെ തുടർന്ന് റോഡിലേയ്‌ക്ക് വീണ അമ്പിളിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തിയാണ് അമ്പിളിയെ ലോറിക്കടിയിൽ നിന്നും പുറത്തെടുത്തത്.എങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Loading...