കോട്ടയം സീറ്റ് മാണി വിഭാഗത്തിന്‌, മാണിയും മകനും മൽസരിക്കില്ല

കോട്ടയം സീറ്റിൽ പിടിമുറുക്കി കേരളാ കോൺഗ്രസിന്റെ അര ഡസൻ നേതാക്കൾ രംഗത്ത്. കോട്ടയം സീറ്റ് കെ.എം മാണി വിഭാഗത്തിനു വിട്ട് നല്കാൻ മാണിയേ തിരികെ യു.ഡി.എഫിൽ എടുത്തപ്പോൾ ധാരണയായതാണ്‌. കിട്ടുമെന്ന് ഉറപ്പായ സീറ്റിൽ ഇനി സ്ഥാനാർഥിയേ കണ്ടെത്തലാണ്‌ ഭഗീരഥ യഞ്ജം. സീറ്റു മോഹികളായി അര ഡസൻ നേതാക്കളാണ്‌ രംഗത്ത്. എന്തായാലും രാജ്യ സഭയിലേക്ക് പോയതിനാൽ ജോസ്.കെ. മാണി രംഗത്ത് വരില്ല. വരുന്ന നിയമ സഭാ തിരഞ്ഞെടുപ്പിൽ മൽസരിച്ച് വീണ്ടും ധന മന്ത്രിയാകാൻ കാത്തിരിക്കുന്ന കെ.എം മാണിയും കോട്ടയത്തേക്ക് ഇല്ല. മാണിക്കും മകനും സീറ്റ് വേണ്ടാ എന്ന് അറിഞ്ഞതോടെ മറ്റ് നേതാക്കൾ എല്ലാവരും കൂട്ടമായി സീറ്റ് കൈക്കലാക്കാൻ വൻ നീക്കത്തിലാണ്‌. കെ.എം മാണിയേ പാട്ടിലാക്കാനും പ്രീതി പെടുത്താനും എന്നും അദ്ദെഹത്തിനു ചുറ്റുമാണ്‌ ഒരു വൃന്ദം നേതാക്കൾ. രാവിലെ മുതൽ മാണി ഉറങ്ങുന്നതുവരെ
മാണിക്കൊപ്പം സീറ്റുമോഹികളായ ഡസനോളം നേതാക്കൾ ഉണ്ടാകും. മാണി പറയുന്നത് എന്തും ചെയ്യും.

മാത്രമല്ല ഒരാൾ പ്രത്യേകമായി പ്രീതി നേടാതിരിക്കാൻ എല്ലാ നേതാക്കളും മാണിക്ക് ചുറ്റും ഇടിച്ച് തന്നെ നില്ക്കുന്നു. പാര്‍ട്ടിയിലെ മൂന്ന്‍ മുന്‍ എം എല്‍ എമാര്‍ സീറ്റിനായി സജീവമായി തന്നെ രംഗത്തുണ്ട്. മാണി വിഭാഗക്കാരായ ജോസഫ് എം പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്ജ്, തോമസ്‌ ചാഴിക്കാടന്‍ എന്നിവരാണ് നിലവിലെ മുഖ്യ സീറ്റു മോഹികൾ.എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവരെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ കേരളാ കോണ്‍ഗ്രസില്‍ ശക്തമായ വികാരമുണ്ട്. കത്തോലിക്കാ സഭാ നേതൃത്വം മുന്നോട്ട് വയ്ക്കുന്ന പേര് ചാഴികാടന്റെ സഹോദരപുത്രനും യൂത്ത് ഫ്രണ്ട് ജനറല്‍ സെക്രട്ടറിയുമായ സിറിയക് ചാഴികാടന്റെതാണ്.യുവ നേതാക്കളെ പരിഗണിച്ചാല്‍ യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പന്‍ ഈ സീറ്റില്‍ അവകാശവാദം ഉന്നയിക്കും. കഴിഞ്ഞ തവണ പൂഞ്ഞാര്‍ സീറ്റ് ഉറപ്പിച്ചിരുന്ന സജിമോനോട് പാര്‍ട്ടിക്ക് താല്പര്യമുണ്ട്.

യൂത്ത് ഫ്രണ്ട് മുന്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രിന്‍സ് ലൂക്കോസിനും കോട്ടയത്ത് താല്പര്യമുണ്ട്. കേരളാ കോണ്‍ഗ്രസ് ആഭിമുഖ്യമുള്ള മുന്‍ റിട്ടയേഡ് ജസ്റ്റിസ്, എം ജി സര്‍വ്വകലാശാല മുന്‍ വി സി ബാബു സെബാസ്റ്റ്യന്‍ എന്നിവരും പരിഗണനയിലുള്ള പ്രമുഖരാണ്.ആരേലും പിണങ്ങിയാലും കോട്ടയം സീറ്റ് തെറിക്കും. തോറ്റും പോകും. കാരണം പുറത്ത് നില്ക്കുന്ന കേരളാ കോൺഗ്രസുമായി പിണങ്ങുന്നവർ കൈ കോർക്കും.മാണിയുടെ കാലും വാരും. എല്ലാവരേയും എങ്ങിനെ സന്തോഷിപ്പിക്കണം എന്നതും മാണിയുടെ തലവേദനയായി. കോട്ടയം സീറ്റ് കിട്ടാതെ വഴക്ക് ഉണ്ടാക്കുന്നവർക്ക് നിയമ സഭാ സീറ്റുകാട്ടി സൂത്രത്തിൽ ഒതുക്കാനാണ്‌ മാണിയും മകൻ ജോസ് കെ.മാണിയും ഉദ്ദേശിക്കുന്നത്

Top