താഴത്തങ്ങാടി കൊലപാതകം: കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നു: മകൻ മാനസിക രോ​ഗിയെന്ന് പിതാവ്

കോട്ടയം: കോട്ടയം താഴത്തങ്ങായിയെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതിയുടെ പിതാവിന്റെ പ്രതികരണം പുറത്ത്. അറസ്റ്റിലായ ബിലാൽ മാനസികാരോഗ്യ വിദഗ്ധരുടെ ചികിത്സ തേടിയിരുന്നുവെന്ന് പിതാവ് നിസാം ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതക വാർത്ത അറിഞ്ഞപ്പോൾ ബിലാലിനെ സംശയിച്ചിരുന്നു. സ്ഥിരമായി പബ്ജി കളിച്ചിരുന്ന ആളാണ്. കൊല ചെയ്തത് ബിലാലാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കട്ടെയെന്നും പിതാവ് പറഞ്ഞു.

ഇടയ്ക്കിടെ വീടു വിട്ടുപോകുന്ന സ്വഭാവക്കാരനായ ബിലാലിനെ ഞായറാഴ്ച രാത്രിയും കാണാതായി. തുടർന്ന് ബിലാലിനെ കാണാനില്ലെന്നറിയിച്ച് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബിലാലിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.  പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊച്ചിയിൽ ഉണ്ടെന്ന് മനസിലാക്കുന്നത്.

Loading...

മുമ്പ് ബിലാലിന്റെ പേരിൽ രണ്ട് ക്രിമിനൽ കേസുണ്ടായിരുന്നു. ബിലാൽ ചെറുപ്പം മുതൽ പ്രത്യേക പ്രകൃതക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പ്രതി കൃത്യയത്തിനു ശേഷം ഉപയോ​ഗിച്ച കാർ ആലപ്പുഴ മുഹമ്മദൻസ് സ്കൂളിന് സമീപത്തുനിന്നും കണ്ടെത്തി. കൃത്യത്തിനു ശേഷം പ്രതി രക്ഷപ്പെടാൻ ഉപയോഗിച്ച കാറാണ് കണ്ടെത്തിയത്. ബിലാലിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. താഴത്തങ്ങാടി പാറപ്പാടത്ത് ഷാനി മൻസിൽ വീട്ടിൽ മുഹമ്മദ് സാലിയുടെ ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ഭർത്താവ് എം.എ.അബ്ദുൽ സാലി മെഡിക്കൽ‌ കോളജിൽ ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. പ്രതിയുമായി പൊലീസ് എറണാകുളത്തു തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടില്‍നിന്നു 28 പവൻ കണ്ടെത്തി.