കോട്ടയത്ത് വീട്ടമ്മ വെട്ടേറ്റ് മരിച്ചു: ഭർത്താവിന്റെ നില ​ഗുരുതരം

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതിമാരെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ആക്രമണത്തിൽ ക്രൂരമായി പരിക്കേറ്റ ഭാര്യ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറപ്പാടം ഷാനി മൻസിൽ ഷീബ (60), സാലി (65) എന്നിവരാണ് ആക്രമണത്തിന് ഇരയായത്‌. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട അക്രമി, വീടിന്‍റെ പോർച്ചിൽ കിടന്ന കാറും കവർന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷീബയുടെ ശരീരത്തിൽ വയർ കെട്ടി വച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണെന്നു സംഭവം നടന്നതെന്ന് സംശയിക്കുന്നു. ഇന്ന് വൈകുന്നേരത്തോടുകൂടിയാണ് സംഭവം പുറംലോകം അറിഞ്ഞത്. വീട്ടിലെ പാചകവാതകം തുറന്നു വിട്ടിട്ടുണ്ട്. ഭർത്താവിനു ബോധം മറഞ്ഞിരിക്കുകയാണ്. വീട്ടിലെ കാർ കാണാതായി. മോഷണം സംശയിക്കുന്നു. വൻ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മോഷണത്തിനിടെ നടന്ന ആക്രമണത്തിലാണ് വീട്ടമ്മ കൊല്ലപ്പെട്ടതെന്നും ഭര്‍ത്താവിന് പരിക്കേറ്റതെന്നുമാണ് പോലിസിന്റെ നിഗമനം. വീടിന്റെ പോര്‍ച്ചില്‍ കിടന്ന കാറും അക്രമി കവര്‍ന്നിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം പുറത്തറിയുന്നത്. ഇരുവരുടെയും കൈകള്‍ ഇരുമ്പുകമ്പി ഉപയോഗിച്ച്‌ കെട്ടിയിരുന്നു. ഈ ഇരുമ്പ് കമ്പിയിലേയ്ക്ക് വൈദ്യുതി പ്രവഹിക്കാന്‍ ക്രമീകരണം ചെയ്തിരുന്നു. ഷീബയെ ഷോക്കേല്‍പ്പിച്ചതിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ട്. മെയിന്‍ സ്വിച്ച്‌ ഓഫ് ചെയ്താണ് അഗ്നിരക്ഷാസേനാ വൈദ്യുതി പ്രവാഹം നിയന്ത്രിച്ചത്. വീടിനുള്ളില്‍ രക്തം ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. അലമാര തുറക്കാനും ശ്രമിച്ചിട്ടുണ്ട്. മൃതദേഹം കിടന്ന മുറിയില്‍ ഫാനിന്റെ ലീഫിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Loading...

സാലിയുടെ വീട്ടില്‍നിന്നും ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട ഗന്ധം വരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വീട്ടില്‍കയറി പരിശോധിച്ചപ്പോഴാണ് രക്തത്തില്‍ കുളിച്ച്‌ കൈകാലുകള്‍ കെട്ടിയ നിലയില്‍ ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പോലിസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ജീവനക്കാരാണ് രണ്ടുപേരെയും ആശുപത്രിയിലെത്തിച്ചത്. വിവരം അറിഞ്ഞ് അഗ്നിരക്ഷാ സേനാ സംഘം സ്ഥലത്ത് എത്തുമ്പോള്‍ മൃതദേഹം കിടന്ന മുറിയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ടിരിക്കുകയായിരുന്നു. രണ്ടുപേരുടെയും തലയ്ക്കാണ് അടിയേറ്റിരിക്കുന്നത്. മകള്‍ വിദേശത്തായതിനാല്‍ ദമ്പതിമാര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ തനിച്ചാണെന്ന് അറിയുന്നവരാണ് കൊലപാതകത്തിനും മോഷണത്തിനും പിന്നിലെന്നാണ് പോലിസിന്റെ നിഗമനം.