കൊട്ടിയൂർ പീഡനത്തിനിരയായി പ്രസവിച്ച അമ്മയും കുഞ്ഞും രണ്ടിടങ്ങളിലായിട്ട് ഒരു മാസം

കണ്ണൂർ:വൈദികന്റെ പീഡനത്തിൽ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഇപ്പോഴും അനാഥാലയത്തിൽ.പിറന്ന വീണപാടെ മുലപ്പാൽ പോലും നൽകാതെ എടുത്ത് കൊണ്ടുപോയി അനാഥാലയത്തിൽ പ്രവേശിപ്പിച്ചതാണ്.ഒരു മാസമായി അമ്മയെ കാണാതെ അനാഥാലയത്തിൽ കഴിയുന്ന ആ കുഞ്ഞിനെ സ്വന്തം മാതാവിന്റെ അടുക്കലിലേക്ക് എത്തിക്കാൻ നമ്മുക്ക് സാധിക്കാത്തത് എന്തുകൊണ്ടാണ്.കേസ് അന്വേഷണം നടക്കട്ടെ.പക്ഷേ ആ കുഞ്ഞിനെ ഒരു നോക്കു കാണാൻ ആ മാതാവിനു കൊതിയുണ്ടാകില്ലെ.അമ്മയുടെ മുലപ്പാൽ പോലും ലഭിക്കാതെ അനാഥാലയത്തിൽ കഴിയുന്ന കുഞ്ഞിനെ സ്വന്തം മാതാവിന്റെയടുത്ത് എത്തിക്കാൻ അധികൃതർക്ക് സാധിക്കാത്തത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് വിലയിരുത്തുന്നത്.

ഫെബ്രുവരി ഏഴിനാണ് പ്ലസ് വൺ വിദ്യാർത്ഥിനി വൈദികന്റെ പീഡനത്തിനിരയായി തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.ആ ദിവസം രാത്രിയിൽ കുഞ്ഞിനെ അമ്മയിൽ നിന്നു വേർപ്പെടുത്തി ക്രൂരന്മാരായ കേസിലെ പ്രതികൾ വയനാടിലെ അനാഥ മന്ദിരത്തിലേക്ക് മാറ്റിയത്.

Loading...

വളരെ വിദഗ്ധമായി മൂടിവെയ്ക്കാൻ ശ്രമിച്ച വൈദികനും കൂട്ടാളികൾക്കും ഒരു അജ്ഞാതന്റെ ഫോൺവിളിയിലൂടെ മറുപടി നൽകുകയായിരുന്നു.ഇതോടെ പുറം ലോകമറിഞ്ഞു.തൊക്കിലങ്ങാടി ആശുപത്രിയിൽ നിന്നു കടത്തിക്കൊണ്ടുപോയ കുഞ്ഞിനെ അതീവ രഹസ്യമായി പേരാവൂർ എസ്‌ഐ യും സംഘവും മാനന്തവാടി വൈത്തിരിയിലെ അനാഥാലയത്തിൽ കണ്ടെത്തുകയായിരുന്നു.കേസന്വേഷണം അതിന്റെ മുറ പോലെ നടക്കുന്നുണ്ടെങ്കിലും അമ്മയെയയും കുഞ്ഞിനെയും ഒന്നിച്ചാക്കാൻ ഒരു സംഘടനയോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ രംഗത്തെത്തിയില്ല.ബാലനീതിയും ബാലാവകാശവത്തെയും കുറിച്ച് നാഴികക്ക് നാൽപ്പത് വട്ടം പറയുന്നവർ കൊട്ടിയൂർ പീഡനക്കേസിൽ രണ്ടിടങ്ങളിൽ കഴിയുന്ന അമ്മയും കുഞ്ഞിനെയും കണ്ടില്ലെന്ന ഭാവം നടക്കുകയാണ് പലരും.