ചീഫ് പബ്ലിസിറ്റിക്ക് വേണ്ടി നടക്കുന്ന നേരത്ത് നാല് പേര്‍ക്ക് വല്ല ഉപകാരവും ചെയ്തൂടെ;വിജയ്‌ക്കെതിരെ കൗശിക്

ഇനി മുതല്‍ മലയാള സിനിമയില്‍ പാടില്ലെന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉണ്ടായത്. വിവിധ രംഗത്ത് നിന്നുള്ളവര്‍ വിജയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ തമിഴ് മലയാളം ഗായകന്‍ കൗശിക് മേനോനും വിജയ് യേശുദാസിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് പേജിലൂടെയാണ് കൗശിക് രംഗത്ത് എത്തിയിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

(ഓഹോ അഭിനേതാവല്ലേ script കേട്ട ശേഷം അഭിനയിക്കുന്ന പതിവ്?ഇപ്പോ ഇത് പാട്ടിലും തുടങ്ങിയോ ?സംഗീതത്തിൽ നല്ലതു,മോശം എന്ന വേർതിരിവുണ്ടോ?സംഗീത സംവിധായകർ തരുന്ന ഏതൊരു പാട്ടും ഭംഗിയായി പാടികൊടുക്കുക എന്ന ധർമം മാത്രമേ പാട്ടുകാർക്കു ചെയ്യേണ്ടതായി ഉള്ളു )അതുശരി അപ്പോൾ താങ്കളുടെ permission പോലുമില്ലാതെയാണ് ഇങ്ങനെ ഒരു cover headline,Vanitha magazine കൊടുത്തിരിക്കുന്നെ എന്നാണ് താങ്കൾ പറഞ്ഞു വരുന്നത്?അങ്ങനെ ആണെങ്കിൽ അതിനു പ്രതികരിക്കുവല്ലേ വേണ്ടത്?ഏതൊരു ഗായകനുംപറയാൻ ആഗ്രഹിക്കാത്ത കാര്യമല്ലേ head line ആയി വന്നത് ?

Loading...

ഈയിടെ മലയാളത്തിലെ ഒരു യുവനടൻ അവർ പറയാത്ത ഒരു സാധാരണ കാര്യം പോലും ആ write up പുറത്തു വന്ന അടുത്ത നിമിഷം ആ നടനും നടിയും അവരുടെ തന്നെ social media വഴി അതു തിരുത്തുകയാണ് ഉണ്ടായത് .താങ്കളെ പോലെ “ഞാൻ ഇനി മലയാളത്തിൽ പാടില്ല “എന്നെഴുതിയ മാഗസിന്റെ കവർ ,instagram story ആയി ഇട്ടിരുന്നില്ല,ഒരു ഗായകനും അതിനു കഴിയില്ല എന്നതാണ് സത്യം!വനിതാ മാഗസിന് പബ്ലിസിറ്റിയുടെ ആവശ്യം ഇല്ല , പക്ഷെ വിജയിന്റെ നിലനിൽപിന് ഒരു ചീപ്പ് പബ്ലിസിറ്റി അത്യന്താപേക്ഷിതമായിരുന്നു അതു വളരെ ഭംഗിയായി ചെയ്യുകയും ചെയ്തു.ഇങ്ങനെ സമയം കളയുന്നതിനു പകരം നാലുപേർക്ക് വല്ല നന്മയും ചെയ്തൂടെ?എന്തായാലും അംഗീകാരം കിട്ടുന്നില്ല എന്നു പറഞ്ഞ അടുത്ത നിമിഷം തന്നെ മികച്ച പിന്നണി ഗായകനുള്ള അവാർഡ് കൊടുത്ത kerala critics award ജൂറിക്ക് എന്റെ പ്രത്യേക അഭിനന്ദനം!