കോവളം സന്ദര്‍ശിച്ച ജപ്പാന്‍ക്കാരിയെ സുഹൃത്തായ കര്‍ണാടക സ്വദേശി പീഡിപ്പിച്ചു: ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍

തിരുവനന്തപുരം: കോവളത്ത് ജപ്പാന്‍ സ്വദേശിയായ വനിതയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സുഹൃത്തായ കര്‍ണാടക സ്വദേശിയാണ് യുവതിയെ പീഡിപ്പിച്ചതെന്നാണ് സൂചന.സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ യുവതിയുടെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നതിനാല്‍ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരങ്ങള്‍.

Loading...