ഭായിമാര്‍ ‘ചില്ലറ’ക്കാരല്ല, നഗരമധ്യത്തില്‍ ബസ് തടഞ്ഞു, ട്രിപ്പും മുടക്കി

ടിക്കറ്റ് എടുത്ത പണത്തിന്റെ ബാക്കി കൊടുക്കാഞ്ഞതിനെ പ്രതിഷേധിച്ച് അന്യസംസ്ഥാന ഭായിമാര്‍ നഗര മധ്യത്തില്‍ ബസ് തടഞ്ഞു. കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ ആണ് സംഭവം.

സിറ്റി ഓര്‍ഡിനറി ബസ്സില്‍ കയറിയ പതിനഞ്ചോളം വരുന്ന ഹിന്ദിക്കാര്‍ ഓരോരുത്തരും ടിക്കറ്റിന് 10 രൂപ വച്ച് കണ്ടക്ടര്‍ക്ക് കൊടുത്തു. എട്ടു രൂപ ടിക്കറ്റിന്റെ ബാക്കി ഇത്രയും പേര്‍ക്ക് രണ്ട് രൂപ വെച്ച് കൊടുക്കാന്‍ ഇല്ലാത്തതിന്റെ പേരില്‍ കണ്ടക്റ്റര്‍ അഞ്ചും, നാലും, മൂന്നും പേര്‍ക്കൊക്കെയായി പതിനഞ്ച് പേര്‍ക്കും ഉള്ള ബാലന്‍സ് തുക ചില്ലറ പെറുക്കി കൊടുത്തു. ഇറങ്ങിയിട്ട് അവരോട് വീതിച്ചെടുക്കുവാനും പറഞ്ഞു.

Loading...

എന്നാല്‍, ഭായിമാര്‍ക്ക് ഓരോരുത്തര്‍ക്കും രണ്ടു രൂപ ബാലന്‍സ് വേണമെന്നു ശഠിക്കുകയും, ചില്ലറയില്ലാതിരുന്നതിനാല്‍ അതിനു കണ്ടക്ടര്‍ മുതിരാതിരിക്കുകയും ചെയ്തു. ഇതോടെ ബസ്സില്‍ നിന്നിറങ്ങിയ ഭായിമാര്‍ നഗരമധ്യത്തില്‍ ബസ് തടഞ്ഞു വെക്കുകയാണുണ്ടായത്. അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഇത്തരമൊരു കൂട്ടായ നീക്കം ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇതിനിടെ ആരോ ഈ ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ വീഡിയോ പകര്‍ത്തുകയും ചെയ്തു. പിന്നീട് എന്തുണ്ടായി എന്ന് വീഡിയോയില്‍ വ്യക്തമല്ല.