പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയം: കോഴിക്കോട് ജില്ലയില്‍ പിങ്ക് പൊലീസ് സംവിധാനം തൽക്കാലികമായി നിർത്തിവെച്ചു

കോഴിക്കോട്: പിങ്ക് പൊലീസ് സംവിധാനം കോഴിക്കോട് ജില്ലയിൽ തൽക്കാലം നിർത്തിവെച്ചെന്ന് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ. പിങ്ക് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡെന്ന് സംശയിക്കുന്നതിനെ തുടർന്നാണ് നടപടി. രോഗബാധയുണ്ടെന്ന് സംശയിക്കുന്നയാളുടെ ശ്രവം പരിശോധനക്ക് അയച്ചു. ഇതേ തുടർന്ന് പിങ്ക് പൊലീസിലെ 16 അംഗങ്ങൾ നിരീക്ഷണത്തിലാക്കി. അതേസമയം ജില്ലയിൽ ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി രാജേഷാണ് 45 മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു മരണം. കിടപ്പ് രോഗിയായ രാജേഷിന് ഈ മാസം 20 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 നാണ് ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നു.

എന്നാൽ കണ്ണൂർ ജില്ലയിലെ ആറ് കൊവിഡ് ക്ലസ്റ്ററുകളിൽ നിലവിൽ ആശങ്ക പരിയാരത്ത് മാത്രം. സിഐഎസ്എഫ് ക്ലസ്റ്ററിൽ 76 രോഗികളിൽ 75 പേരും രോഗമുക്തി നേടി. ഡിഎസ്‍സിയിൽ 93 ൽ 52 പേർക്കും അസുഖം മാറി. കൂത്തുപറമ്പ് ഫയർഫോഴ്‍സ് ക്ലസ്റ്ററിൽ 23 ൽ 10 പേർ രോഗമുക്തി നേടി. പരിയാരം ക്ലസ്റ്ററിൽ നിലവിൽ 108 പേർ ചികിത്സയിലാണ്.

Loading...

കണ്ണൂരിൽ കൊവിഡ് ചികിത്സാലയത്തിൽ നിന്ന് മുങ്ങി പിന്നീട് പിടിയിലായ മോഷണക്കേസ് പ്രതിയുടെ ഫലം നെഗറ്റീവായി. കൊവിഡ് സ്ഥിരീകരിച്ച്ചികിത്സയിൽ കഴിയവെ കഴിഞ്ഞ മാസം 24നാണ് ആറളം സ്വദേശി ദിലീപ് അഞ്ചരക്കണ്ടി ആശുപത്രി അധികൃതരുടെ കണ്ണുവെട്ടിച്ച് പുറത്തുകടന്നത്. രണ്ടു ബസ്സുകളിൽ സഞ്ചരിച്ച ഇയാളെ പിന്നീട് ഇരിട്ടി ടൗണിൽ വച്ചായിരുന്നു പൊലീസ് പിടികൂടിയത്.