കോഴിക്കോട് കൂട്ടബലാത്സം​ഗം;മയക്കുമരുന്ന് നൽകി യുവതിയെ നാല് പേർ ചേർന്ന് പീഡിപ്പിച്ചു

കോഴിക്കോട് ചേവായൂരിൽ മയക്കുമരുന്ന് നൽകി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത 2 പേർ പിടിയിൽ.അത്തോളി സ്വദേശികളായ അജ്നാസ്, ഫഹദ് എന്നിവരാണ് അറസ്റ്റിലായത്. നവമാധ്യമം വഴിയാണ് കൂട്ടബലാത്സംഗത്തിന് ഇരയായ കൊല്ലം സ്വദേശിയായ യുവതി, പ്രതികളിലൊരാളെ പരിചയപ്പെട്ടത്.അത്തോളി സ്വദേശിയായ അജ്നാസുമായി 2 വർഷമായി തുടരുന്ന ബന്ധമാണ് യുവതിയെ .കൊല്ലത്ത് നിന്ന് കോഴിക്കോട്ട് എത്തിച്ചത്. ഇവർ തമ്മിൽ നവ മാധ്യമം വഴിയാണ് സൗഹൃദത്തിലായത്. ബുധനാഴ്ച ട്രെയിനിൽ കോഴിക്കോടെത്തിയ യുവതിയെ അജ്നാസും സുഹൃത്തും കാറിലെത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.

യുവതി എത്തുമെന്ന് ഉറപ്പിച്ച അജ്നാസും സുഹൃത്തുക്കളും ചേവരമ്പലത്തെ ഫ്ലാറ്റിൽ രണ്ട് മുറികൾ എടുത്തു. ഇവിടേക്കാണ് യുവതിയെ എത്തിച്ചത്. ഇവിടെ വച്ച് അജ്നാസ് ആദ്യം യുവതിയെ പീഡിപ്പിച്ചു. മദ്യവും മയക്കുമരുന്നും നൽകി അജ്നാസ്തന്നെ അർധബോധാവസ്ഥയിലാക്കിയെന്നാണ് യുവതിയുടെ മൊഴി. അജ്നാസിന് പിന്നാലെ മുറിയിലെത്തിയ മൂന്ന് സുഹൃത്തുക്കളും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. മെഡിക്കൽ കോളേജ് എ സി പി, കെ സുദർശൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.പീഡന ശേഷം അവശയായ യുവതിയെ സംഘം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. പീഡന ദൃശ്യം പ്രതികൾ മൊബൈൽ ഫോണിൽ പകർത്തിയതായി പോലീസ് പറഞ്ഞു. അറസ്റ്റിലായ 2 പ്രതികളേയും പീഡനം നടന്ന ചേവരമ്പലത്തെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുത്തു.

Loading...