കോഴിക്കോട് അ​യ​ല്‍​വാ​സി​യാ​യ പന്ത്രണ്ട് വയസുകാരിയെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചു: പോ​ക്‌​സോ കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍

കോഴിക്കോട്: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ കേരളത്തിൽ തുടർക്കഥയാവുകയാണ്. കുട്ടികളെ സംരക്ഷിക്കേണ്ടവർ തന്നെ അവരെ ദുരുപയോ​ഗം ചെയ്യുന്നു. കോഴിക്കോട് താമരശ്ശേരിയിൽ പന്ത്രണ്ടു വയസ്സുകാരിയെ ദുരുപയോ​ഗം ചെയ്തത് ഒരു അധ്യാപികയാണ്. അധ്യാപികയുടെ ഈ പെരുമാറ്റം നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പോക്സോ കേസ് രജിസ്റ്റർ ചെയ്താണ് താ​മ​ര​ശേ​രിയില്‍ അധ്യാപിക അറസ്റ്റിലായത്. താ​മ​ര​ശേ​രി വെ​ഴു​പ്പൂ​ര്‍ അ​മ്പ​ല​ക്കു​ന്ന് ലീ​ലാ​മ​ണി(35)​യാണ് പിടിയിലായത്. അ​യ​ല്‍​വാ​സി​യാ​യ പന്ത്രണ്ട് വയസുയുള്ള വി​ദ്യാ​ര്‍​ഥി​നി​യെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ള്‍ കാ​ണി​ച്ചു പ്ര​ലോ​ഭി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ലാണ് അറസ്റ്റ്.

സംഭവം നടന്നിട്ട് ഒരു മാസം പിന്നിട്ടിരിക്കുന്നു. ഏപ്രില്‍ 16-നായിരുന്നു കേ​സി​നാസ്പദമായ സം​ഭ​വം നടന്നത്. വീ​ടി​ന​ടു​ത്തു​ള്ള ഗ്രൗ​ണ്ടി​ല്‍ അയൽവാസിയായ വിദ്യാർത്ഥിനി സൈ​ക്കി​ള്‍ പ​രി​ശീ​ല​നം ന​ട​ത്തു​കയായിരുന്നു. കുട്ടി ഒറ്റയ്ക്കായിരുന്ന തക്കം നോക്കി അധ്യാപിക മൊ​ബൈ​ലി​ലെ അ​ശ്ലീ​ല ചി​ത്രം പെൺകുട്ടിയെ കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. കുട്ടി വീട്ടിൽ വന്ന് മാതാപിതാക്കളോട് പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകം അറിയുന്നത്.

Loading...

തുടർന്ന് കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ള്‍ ചൈ​ല്‍​ഡ് ലൈ​നി​ല്‍ പരാതി നൽകുകയായിരുന്നു. പരാതിയുടെ ​ഗൗരവം മനസ്സിലാക്കിയ ചൈൽഡ് ലൈൻ പ്രവർത്തകർ പ​രാ​തി താ​മ​ര​ശേ​രി പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പോ​ക്‌​സോ പ്ര​കാ​രം പ്രതി പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപികയെ കോ​ഴി​ക്കോ​ട് പോ​ക്‌​സോ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു.