കോഴിക്കോട്: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് പരിശോധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ റിപ്പോർട്ട് പുറത്ത്.

  • പരിയാരത്തേ മെഡിക്കൽ റിപോർട്ടുകൾ വ്യാജമായി ഉണ്ടാക്കിയത്.
  • പരിയാരത്തുനിന്നും ഹാജരാക്കിയ ഇ.സി.ജി വ്യാജം
  • കോടതിയിൽ കീഴടങ്ങി ജയിലിൽ പോകും മുമ്പ് എ.കെ.ജി ആശുപത്രിയിൽ നിന്നും ഹാജരാക്കിയ ഇ.സി.ജിയും മെഡിക്കൽ റിപോർട്ടും വ്യാജമെന്ന് തെളിഞ്ഞു.
  • സി.പി.എം നിയന്ത്രണത്തിലുള്ള പരിയാരം, എ.കെ.ജി ആശുപത്രിയിലെ ഡോക്ടർമാർ വ്യാജ റിപോർട്ട് ഉണ്ടാക്കി നല്കി.
  • കണ്ണൂർ ജയിൽ സൂപ്രണ്ട് അശോകൻ അരിപ്പയും, കണ്ണൂർ ജില്ലാ ആശുപത്രി സൂപ്രണ്ടും തട്ടിപ്പിന്‌ സഹായിച്ചവർ.

പരിയാരത്തുനിന്നും കൊടുത്തുവിട്ട മെഡിക്കൽ റിപോർട്ടും ഇ.സി.ജി.യും പല തവണ ക്രോസ് പരിശോധനകൾ നടത്തി. എന്നിട്ടും അസ്വഭാവികമായി ഒന്നും കണ്ടില്ല. പരിയാരത്തുനിന്നും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ നിന്നും ഉണ്ടാക്കിയ ഇ.സി.ജി വ്യാജമാണെന്നും മറ്റ് രോഗികളുടെ ആകാനാണ്‌ സാധ്യതയെന്നും ഇതോടെ വ്യക്തമാവുകയാണ്‌. പരിയാരത്ത് നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ ജയരാജനെ പരിശോധിച്ച വിദഗ്ധ സംഘമാണ് അദ്ദേഹത്തിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.

Loading...

പി.ജയരാജൻ ഹാജരാക്കിയ മെഡിക്കൽ റിപോർട്ട് വ്യാജമെന്നും മറ്റ് ഹൃദയ രോഗിയുടെ മെഡിക്കൽ റിപോർട്ട് പാർട്ടി ഇടപെട്ട് സംഘടിപ്പിച്ചു നല്കിയെന്നും ആദ്യം പുറത്തു കൊണ്ടുവന്നത്  പ്രവാസി ശബ്ദം ആയിരുന്നു. ആ വാർത്തയും വെളിപ്പെടുത്തലും പൂർണ്ണമായി ശരിവയ്ക്കുകയാണ്‌ ഇപ്പോൾ പുറത്തുവരുന്ന വസ്തുതകൾ. ആദ്യ വാർത്ത ഇവിടെ വായിക്കാം.

കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം മേധാവി പ്രൊഫ.ഡോ.ജെയിംസ് ജോസ്, പ്രൊഫ.ഡോ.എൻ.കെ.തുളസീധരൻ (മെഡിസിൻ) പ്രാഫ.ഡോ. ശ്രീദേവി മേനോൻ (ഇ.എൻ.ടി) , പ്രൊഫ.ഡോ.സി.സി.സജീവ് (കാർഡിയോളജി). പ്രൊഫ.ഡോ.രാജേഷ് തുടങ്ങിയവരാണ് ജയരാജനെ പരിശോധിച്ചത്. നിരവധി തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിട്ടുണ്ടെന്നും നെഞ്ചുവേദനയും അസ്വസ്ഥതകളുമുണ്ടെന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട ജയരാജൻ പ്രാഥമിക പരിശോധനയ്ക്കിടെ ഡോക്ടർമാരെ അറിയിച്ചിരുന്നു.എന്നാൽ ഇതൊന്നും മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിട്ടില്ല. തുടർന്ന് ജയരാജനെ കാർഡിയോളജി ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു.

medical-report-1

എന്നാൽ കാർഡിയോളജി വിഭാഗം മേധാവിയടക്കമുള്ള ഡോക്ടർമാരുടെ സംഘം വിശദപരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ശേഷം ജയരാജന്റെ ആരോഗ്യനിലയിൽ കാര്യമായ തകരാറുകൾ കണ്ടെത്തിയിട്ടില്ലെന്നും ഇ.സി.ജിയിൽ അസ്വഭാവികമായ ഒന്നും കാണിക്കുന്നില്ലെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

medical-report-2

എങ്കിലും 62കാരനായ രോഗി ഇടയ്ക്കിടെ നെഞ്ചു വേദന അനുഭവപ്പെടുന്നു എന്ന് പറയുന്നതിനാൽ ആരോഗ്യനിലയെക്കുറിച്ച് കൃത്യമായൊരു നിഗമനത്തിലെത്താൻ ഇപ്പോൾ സാധിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നുണ്ട്. കഴിഞ്ഞ ഒരു മാസത്തോളമായി തനിക്ക് തലചുറ്റൽ അനുഭവപ്പെടുന്നുണ്ടെന്നും ജയരാജൻ ഡോക്ടർമാരെ അറിയിച്ചിട്ടുണ്ട്.

medical-report-3

പതിനഞ്ച് വർഷം മുൻപുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ജയരാജന്റെ കഴുത്തിലും, കൈയിലും, തോളിലും വെട്ടേറ്റ മുറിപ്പാടുകളുണ്ടെന്നും ഒരു കൈക്ക് സ്വാധീനക്കുറവുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും ജയരാജനുണ്ടെന്ന് റിപ്പോർട്ടിലുണ്ട്.