Kerala Top Stories

കെപി ശശികല വീണ്ടും ശബരിമലയ്ക്ക്; പുലര്‍ച്ചെ എരുമേലിയിലെത്തി

പമ്പ: ഹിന്ദു ഐക്യവേദി സംസ്ഥാനഅധ്യക്ഷ കെപി ശശികല ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടു. പുലര്‍ച്ചെ എരുമേലിയിലെത്തിയ ശശികല രാവിലെ തന്നെ മലചവിട്ടും. ശശികലയെ തടയില്ലെന്ന് പോലീസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അര്‍ധരാത്രിയുണ്ടായ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമോ എന്ന കാര്യം വ്യക്തമല്ല.

വെള്ളിയാഴ്ച രാത്രിയോടെയാണ് കെ.പി.ശശികല ഇരുമുടിക്കെട്ടുമായി മല കയറാനെത്തിയത്. എന്നാല്‍ രാത്രി നട അടയ്ക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ തീര്‍ഥാടകരെ പൊലീസ് നിയന്ത്രിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. രാത്രി സന്നിധാനത്ത് ആരെയും തങ്ങാന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലായിരുന്നു പൊലീസ്. എന്നാല്‍ രാത്രി സന്നിധാനത്ത് തങ്ങുമെന്ന് വ്യക്തമാക്കി ശശികല മരക്കൂട്ടത്ത് കുത്തിയിരുന്നു.

ഇതോടെയാണ് പൊലീസ് കെ.പി.ശശികലയെ കരുതല്‍ കസ്റ്റഡിയിലെടുത്തത്. പിന്നീട് ശശികലയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ ശശികലയെ അറസ്റ്റ് ചെയ്തതിനെതിരെ ഹിന്ദു ഐക്യവേദി അര്‍ധരാത്രി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ശനിയാഴ്ച ഉച്ചയോടെ ശശികലയെ കോടതിയില്‍ ഹാജരാക്കി. ശശികലയ്‌ക്കെതിരെ ഇതുവരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളടക്കമുള്ള റിപ്പോര്‍ട്ടും പൊലീസ് കോടതിയില്‍ നല്‍കി. ഇതേത്തുടര്‍ന്ന് മല കയറി ദര്‍ശനം നടത്തി മടങ്ങാമെന്ന ഉറപ്പില്‍ കെ.പി.ശശികലയെ തിരുവല്ല മജിസ്‌ട്രേറ്റ് ജാമ്യത്തില്‍ വിടുകയായിരുന്നു.

Related posts

സി ഐ നവാസിനെ കാണാതായ സംഭവം മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രിക്ക് ഭാര്യയുടെ പരാതി; ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ പീഡനം

main desk

ചൈന ചതിക്കും- റഷ്യൻ മുന്നറിയിപ്പ്: പാക്കിസ്ഥാനേയും ചൈനയേയും തുരത്താൻ ഇന്ത്യക്ക് റഷ്യൻ കര ആകാശ ആണവ വാഹിനികൾ

pravasishabdam news

ബാര്‍കോഴ: രമേശ് ചെന്നിത്തലക്കും ബാബുവിനും എതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹരജി

subeditor

കുട്ടികൾ ഒരേ ബഞ്ചിൽ ഇരിക്കുന്നത് ഇസ്ളാമികമല്ല; ലിംഗ സമത്വ വാദം ഇസ്ലാം വിരുദ്ധം- വിവാദ പ്രസ്താവനയുമായി കാന്തപുരം

subeditor

തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്ന് കമ്മീഷന് തീരുമാനിക്കാം: ഹൈക്കോടതി

subeditor

ലക്ഷ്മി പറയുന്നത് നുണയോ? വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് കൂടുതല്‍ പേരുടെ മൊഴി

subeditor10

യു.ഡി.എഫിനെതിരേ വി.ഡി സതീശൻ-മുന്നണിയും പാർട്ടിയും ശരിയല്ലെങ്കിൽ വിട്ടുപോണം- സതീശന്‌ മറുപടി

subeditor

ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ഇന്ന് ഇന്ത്യയിലെത്തും

subeditor

പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് കണ്ണന്താനം, കൊല്ലത്തിനായി സുരേഷ് ഗോപി: അവസാനി നിമിഷം ബിജെപിയിൽ കല്ലുകടി

main desk

ജയന്തനെ സി.പി.എമ്മിൽ നിന്നും സസ്പെൻഡ് ചെയ്തു, പരാതിക്കാരുടെ പേർ വെളിപ്പെടുത്തി ജില്ലാ സിക്രട്ടറി

subeditor

കോട്ടയത്ത്​ മാണി ഗ്രൂപ്പിനെ പിന്തുണച്ചത്​​ തെരഞ്ഞെടുപ്പ്​ നീക്ക്​ പോക്ക്​ മാത്രം ;നിലപാടിലൂന്നിയ കാര്യം തന്നെയാണ് കോട്ടയത്തുണ്ടായതെന്ന് കോടിയേരി

നടിയെ പള്‍സര്‍ സുനി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു; അന്വേഷണം വേഗത്തിലാക്കാന്‍ ബെഹ്‌റയുടെ നിര്‍ദേശം; അറസ്റ്റ് ഉടന്‍