കെ.ആര്‍ ഗൗരിയമ്മക്ക് സിപിഐഎമ്മിനു വേണം

ആലപ്പുഴ: എന്തായാലും ഗൗരിയമ്മയെ വിട്ടുകളയാന്‍ സി.പി.എമ്മിനാവില്ല. ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മക്ക് വീണ്ടും സിപിഐഎമ്മിലേക്ക് ക്ഷണം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയുടെ വീട്ടിലെത്തിയാണ് വീണ്ടും പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ജെ എസ് എസ് സംസ്ഥാന നേതൃത്വവുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ഗൗരിയമ്മ കോടിയേരിയെ അറിയിച്ചു.

യുഡിഎഫുമായി പിണങ്ങിപ്പിരിഞ്ഞ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ എസ് എസ് ഇപ്പോള്‍ എല്‍ഡിഎഫിന്റെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട് . ജെ എസ് എസ് സിനെ എല്‍ഡിഎഫില്‍ ഘടക കക്ഷി ആക്കണം എന്ന ഗൗരിയമ്മയുടെ ആവശ്യം പരിഗണിച്ചില്ലെങ്കിലും എല്‍ഡിഎഫ് യോഗങ്ങളിലേക്ക് ഇവരെ ക്ഷണിക്കാറുണ്ട്. ഈ സാഹചര്യം നിലനില്‍ക്കെയാണ് ജെ എസ് എസിനെ സിപിഐഎമ്മിലേക്ക് വീണ്ടും ക്ഷണം ഉണ്ടായിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗൗരിയമ്മയുടെ ആലപ്പുഴയിലെ ചാത്തനാട്ടെ വീട്ടില്‍ നേരിട്ടെത്തിയാണ് സിപിഐഎമ്മിലേക്ക് മടങ്ങണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

Loading...

ഗൗരിയമ്മക്ക് ഒപ്പം നില്‍ക്കുന്നര്‍ക്ക് സിപിഐഎമ്മില്‍ അര്‍ഹമായ പരിഗണന നല്‍കാമെന്നും കോടിയേരി ഗൗരിയമ്മയെ അറിയിച്ചു. പാര്‍ട്ടിയുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് ഗൗരിയമ്മ കോടിയേരിക്ക് മറുപടി നല്‍കി.സിപിഐഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ അടക്കം ജില്ലാ നേതാക്കളും കോടിയേരിയോടൊപ്പം ഉണ്ടായിരുന്നു.