ഇത്രയും വലിയ നടി, ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും, കൂടാതെ ചുറ്റും നാട്ടുകാരും, കൃഷ്ണചന്ദ്രൻ പറയുന്നു

മലയാള സിനിമ ലോകത്ത് മാറ്റത്തിൻ്റെ അലയൊലികൾക്ക് തുടക്കമിട്ട ചിത്രങ്ങളില്‍ ഒന്നാണ് രതിനിര്‍വേദം. പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത രതിനിർവേദത്തിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് കൃഷ്ണ ചന്ദ്രന്‍. ഗായകനും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായി പേരെടുത്ത കൃഷ്ണചന്ദ്രന്റെ ആദ്യചിത്രമായിരുന്നു രതിനിര്‍വേദം.

ജയഭാരതിയ്ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചു തുറന്നു പറയുകയാണ്‌ താരം. ഒരു അഭിമുഖത്തില്‍ കൃഷ്ണ ചന്ദ്രന്‍ പങ്കുവച്ച വാക്കുകള്‍ ഇങ്ങനെ.. ”അപ്രതീക്ഷിതമായാണ് രതിനിര്‍വേദത്തിലെ നായകവേഷം ലഭിച്ചത്. പത്മരാജന്‍ സാര്‍ ആണ് എന്നെ സിനിമയിലേക്ക് നിര്‍ദ്ദേശിച്ചത്. ഭരതേട്ടന്‍ കണ്ടുവച്ചത് മറ്റൊരാളെയും. ഞങ്ങളില്‍ ആരെ തിരഞ്ഞെടുത്താലായിരിക്കും നന്നാകുക എന്നറിയാന്‍ ഒരു ഒഡീഷന്‍ നടത്തി. എനിക്ക് നറുക്കു വീണു. ‘എടാ നിന്നെ തിരഞ്ഞെടുത്തത് നീ ഗംഭീര പ്രകടനം കാഴ്ച വച്ചതുകൊണ്ടല്ല, മറ്റേ പയ്യന്‍ നിന്നേക്കാള്‍ മോശമായി ചെയ്തതു കൊണ്ടാണ്’ എന്നാണ് ഭരതേട്ടന്‍ എന്നോട് പറഞ്ഞത്.

Loading...

ക്യാമറയ്ക്ക് മുന്നില്‍ നിന്നപ്പോള്‍ ഭയമൊന്നും തോന്നിയില്ല. ജയഭാരതിയുമായി അടുത്തിടപഴകി അഭിനയിക്കേണ്ടി വന്ന രംഗങ്ങളില്‍ പേടിയുണ്ടായിരുന്നു. ജയഭാരതി ചേച്ചിയെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. ഔട്ട്ഡോര്‍ ഷൂട്ടായിരുന്നു. നാട്ടുകാര്‍ മുഴുവന്‍ നോക്കി നില്‍ക്കുകയാണ്. ഇത്രയും വലിയ നടി, ഞാന്‍ എങ്ങനെ കെട്ടിപ്പിടിക്കും, അവര്‍ക്ക് എന്തു തോന്നും എന്ന ചിന്തകളൊക്കെയായിരുന്നു. എന്നാല്‍ ഭരതേട്ടന്‍ കളിയാക്കി കളിയാക്കി എന്നിലെ ചമ്മലും പേടിയും മാറ്റിയെടുത്തു. ഭരതേട്ടനും പത്മരാജേട്ടനും നല്‍കിയ ധൈര്യത്തിന്റെ പുറത്താണ് ഞാന്‍ അഭിനയിച്ചത്. ”

രതിനിര്‍വേദത്തിലെ നായകന്‍ എന്ന മേല്‍വിലാസം തന്നെ സംബന്ധിച്ച് അഭിമാനമാണെന്നും ഒരിക്കല്‍ പോലും അതോര്‍ത്ത് വിഷമം തോന്നിയിട്ടില്ലെന്നും കൃഷ്ണ ചന്ദ്രന്‍ പറയുന്നു. നടി വനിതയാണ് കൃഷ്ണചന്ദ്രന്റെ ഭാര്യ.