നിപ ഭീതി; റമ്പൂട്ടാൻ ഭയം കർഷകരെ ബാധിക്കരുതെന്ന് കൃഷ്ണകുമാർ

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചപ്പോൾ ആശങ്കയാണ് ജനങ്ങൾക്കിടയിൽ. ഉറവിടം സംബന്ധിച്ച് പല തരത്തിലുള്ള സൂചനകളാണ് പുറത്ത് വരുന്നത് നിപ ബാധിച്ച് മരിച്ച കുട്ടി റമ്പൂട്ടാൻ കഴിച്ചിരുന്നതിനാൽ ഉറവിടം അതാണോ എന്നറിയാനുള്ള പരിശോധനകളടക്കം നടക്കുന്നുണ്ട്. എന്നാൽ ഇത് റമ്പൂട്ടാനെതിരെ ആൾക്കാരിൽ ഭീതി ജനിപ്പിക്കുന്നത് കാരണമായിട്ടുമുണ്ട്. ഈ സൈഹചര്യത്തിലാണ് കൃഷ്ണകുമാറിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നത്.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്

‘ഒരു ഇന്നോവ കാറിടിച്ച് കുറച്ച് പേർ മരിച്ചു എന്ന് കരുതി നമ്മൾ നാളെ തൊട്ട് ഇന്നോവ ഓടിക്കാനാവില്ലെന്ന് പറയാൻ കഴിയില്ലില്ലോ. ഞങ്ങളുടെ ഇവിടെ റമ്പൂട്ടാൻ സീസൺ കഴിഞ്ഞു. ഇന്ന് റമ്പൂട്ടാൻ കഴിഞ്ഞാൽ നാളെ പേരക്കയുടെ കാലം വരും പിന്നെ സപ്പോട്ടയുടെ കാലം വരും. കുറച്ച് നാളത്തേക്ക് നമ്മൾ സൂക്ഷിക്കുക എന്നത് മാത്രമെ ചെയ്യാൻ കഴിയു. ഒരു പഴം വവ്വാല് കടിച്ചതാണെന്ന് കണ്ടാൽ കളയുക. നമ്മൾ എല്ലാവരും തന്നെ ധാരാളം പഴവർഗങ്ങൾ കഴിക്കുന്നവരാണ്. അത് കഴിക്കുക തന്നെ വേണം. ഏത് പഴവർഗ്ഗമാണെങ്കിലും വവ്വാലോ മറ്റ് ജീവികളോ കടിച്ചതാണെങ്കിൽ നമ്മൾ ഉപയോഗിക്കാതിരിക്കുക. പഴങ്ങൾ ആരോഗ്യത്തിന് നല്ലതാണ്. ഒപ്പം കർഷകർ എന്നൊരു വലിയ വിഭാഗമുണ്ട് വിൽക്കുന്നവരുണ്ട്. അവരെയൊന്നും ബാധിക്കരുത്. അതുകൊണ്ട് ധൈര്യമായിതന്നെ എല്ലാ പഴങ്ങളും കഴിക്കണം.’

Loading...