ഇതൊരു നല്ല തുടക്കം, യോഗി ആദിത്യനാഥിന് അഭിനന്ദങ്ങള്‍ നേര്‍ന്ന് കൃഷ്ണകുമാര്‍

ഉത്തര്‍പ്രദേശില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഒരുക്കാനൊരുങ്ങുന്ന യോഗി സര്‍ക്കാരിനെ പുകഴ്ത്തി നടന്‍ കൃഷ്ണകുമാര്‍. ഫിലിം സിറ്റിക്കായി സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.കൂടാതെ രാജ്യത്തെ ഏറ്റവും വലിപ്പമേറിയതും ഏറ്റവും മനോഹരവുമായ ഒരു ഫിലിം സിറ്റി നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി, രാജ്യത്ത് നല്ല നിലവാരമുള്ള ഒരു ഫിലിം സിറ്റി ആവശ്യമുണ്ടെന്നും യുപി ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണെന്നും സിനിമ മേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ നിരവധി യുവജനങ്ങള്‍ക്കാണ് ജോലി ലഭിക്കാന്‍ പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഈ തീരുമാനത്തെ അഭിനന്ദിച്ചാണ് കൃഷ്ണകുമാര്‍ രംഗത്ത് എത്തിയത്.

കൃഷ്ണകുമാറിന്റെ കുറിപ്പ് വായിക്കാം,

Loading...

ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ടറിക്കും, സിനിമ ആസ്വാദകര്‍ക്കും നല്ല വാര്‍ത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേക്കുയര്‍ത്തുന്ന ഫിലിം സിറ്റികള്‍ നമുക്കാവശ്യമാണ്.

മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല.

ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങള്‍..