‘അവളുടെ കത്തിക്കരിഞ്ഞ ശരീരം പട്ടടയില്‍ വയ്ക്കും മുന്നേ അവളുടെ അവിഹിതം അന്വഷിച്ചു പരക്കം പായുന്ന..,സോഷ്യല്‍ മീഡിയയില്‍ അവളുടെ തെറ്റുകള്‍ ചൂണ്ടികാണിച്ചു സ്വയം മാന്യരാകുന്ന.., ശിഖണ്ടികളോട് ഒന്നേ പറയാനുള്ളു’

വനിത പോലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പോലീസ് ഉദ്യോഗസ്ഥനായ അജാസ് വെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയതിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തരായിട്ടില്ല. എന്നാല്‍ ഇതിന് പിന്നാലെ സൗമ്യയെ മോശമായി ചിത്രീകരിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇതിനെതിരെ കൃഷ്ണ കുമാരിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിരിക്കുന്നത്.

നിന്റെയൊക്കെ അവിഹിതം കണ്ടുപിടിച്ചു അതൊക്കെ കൊട്ടിഘോഷിക്കാന്‍ ഇവിടെത്തെ സ്ത്രീ സമൂഹം മെനക്കെട്ടിറങ്ങിയാല്‍ പിന്നെ പല പകല്‍മാന്യന്‍മാരുടെയും മുഖപടം അഴിഞ്ഞുവീഴും.. !! നീയൊക്കെ ആണായി പിറന്നു നെഞ്ചുവിരിച്ചു, നടക്കാന്‍ കാരണക്കാരായവരെ തന്നെ ബഹുമാനിച്ചില്ലെങ്കിലും, അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ നിനക്കൊന്നും ഒരു യോഗ്യതയുമില്ല.. !!നിനക്കൊകെ രണ്ടും മൂന്നും ആവാമെങ്കില്‍ സ്ത്രീകള്‍ക്കും എവിടെയും വേലികെട്ടിയിട്ടൊന്നുമില്ല, ഇനി അവിഹിതം ഉണ്ടെന്നുതന്നെ ഇരിക്കട്ടെ.. അവളെ നടുറോഡിലിട്ട് വെട്ടികീറാനൊന്നും ഒരു പട്ടികള്‍ക്കും ആരും അധികാരം തന്നിട്ടില്ല.. !! മൈന്റ് ഇറ്റ് -കൃഷ്ണകുമാരി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഒരു സ്ത്രീയെ വിജനമായ വീഥിയില്‍ കാറുമായി ഇടിച്ചുവീഴ്ത്തി വാളുകൊണ്ട് വെട്ടി പെട്രോളൊഴിച്ചു കത്തിച്ചു കൊന്നിട്ട്..

അവളുടെ കത്തിക്കരിഞ്ഞ ശരീരം പട്ടടയില്‍ വയ്ക്കും മുന്നേ അവളുടെ അവിഹിതം അന്വഷിച്ചു പരക്കം പായുന്ന..,

സോഷ്യല്‍ മീഡിയയില്‍ അവളുടെ തെറ്റുകള്‍ ചൂണ്ടികാണിച്ചു സ്വയം മാന്യരാകുന്ന..,
ശിഖണ്ടികളോട് ഒന്നേ പറയാനുള്ളു.. !!

നിന്റെയൊക്കെ അവിഹിതം കണ്ടുപിടിച്ചു അതൊക്കെ കൊട്ടിഘോഷിക്കാന്‍ ഇവിടെത്തെ സ്ത്രീ സമൂഹം മെനക്കെട്ടിറങ്ങിയാല്‍ പിന്നെ പല പകല്‍മാന്യന്‍മാരുടെയും മുഖപടം അഴിഞ്ഞുവീഴും.. !!

നീയൊക്കെ ആണായി പിറന്നു നെഞ്ചുവിരിച്ചു, നടക്കാന്‍ കാരണക്കാരായവരെ തന്നെ ബഹുമാനിച്ചില്ലെങ്കിലും, അവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ നിനക്കൊന്നും ഒരു യോഗ്യതയുമില്ല.. !!

നിനക്കൊകെ രണ്ടും മൂന്നും ആവാമെങ്കില്‍ സ്ത്രീകള്‍ക്കും എവിടെയും വേലികെട്ടിയിട്ടൊന്നുമില്ല, ഇനി അവിഹിതം ഉണ്ടെന്നുതന്നെ ഇരിക്കട്ടെ.. അവളെ നടുറോഡിലിട്ട് വെട്ടികീറാനൊന്നും ഒരു പട്ടികള്‍ക്കും ആരും അധികാരം തന്നിട്ടില്ല.. !! മൈന്റ് ഇറ്റ് … !!??????
ഗായത്രി ഗിരീഷ്