അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി, നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കുമെന്ന് കൃഷ്ണകുമാര്‍

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കൃഷ്ണകുമാര്‍. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം നേടിയ താരം തന്റെ രാഷ്ട്രീയ നിലപാടും വ്യക്തമാക്കിയിട്ടുള്ളതാണ്. ബിജെപി അനുഭാവിയാണ് താനെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ എന്‍ഡിഎ അപ്രതീക്ഷിത വിജയം കരസ്ഥമാക്കുമെന്ന് പറയുകയാണ് അദ്ദേഹം. തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുത്ത വിവരം പങ്കുവെച്ച് ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇനി എന്‍ഡിഎ മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കുമെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വന്‍ ജനപിന്തുണയാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് ലഭിയ്ക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം, നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും.. ഇന്ന് തിരുവനന്തപുരം വട്ടിയൂര്‍കാവ് വാര്‍ഡ് ഓഫീസ് ഉത്ഘാടനവുമായി ബന്ധപ്പെട്ട ചടങ്ങില്‍ സംസ്ഥാന ട്രെഷറര്‍ ശ്രി J R പദ്മകുമാര്‍ കൗണ്‍സിലര്‍മാരായ ഹരിശങ്കര്‍, ഗിരികുമാര്‍, സ്ഥാനാര്‍ഥി ശ്രീമതി അഖില അനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു. വേദികളിലെ ജനങ്ങളുടെ സഹകരണത്തില്‍ നിന്നും അഭൂത പൂര്‍വമായ പ്രതികരണങ്ങളില്‍ നിന്നും ഒന്നുറപ്പായി അഖിലേന്ത്യാ തലത്തിലെ ബിജെപി തരംഗം കേരളത്തിലും അടിച്ചുതുടങ്ങി. NDA മുന്നണി അപ്രതീക്ഷിതമായ വിജയം കരസ്തമാക്കും. നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും..ജയ് ഹിന്ദ്.

Loading...

നേരത്തെ മോദിയെയും മോദി സര്‍ക്കാരിന്റെ പ്രവൃത്തികളെയും പുകഴ്ത്തി കൃഷ്ണകുമാര്‍ രംഗത്ത് എത്തിയിരുന്നു.മോദി ഒരു വ്യക്തിയല്ലല്ലോ,പ്രസ്ഥാനമല്ലേ, അങ്ങനെ പറയാന്‍ പല കാരണങ്ങളുണ്ട്. അദ്ദേഹത്തെ അവതാരമായി നമ്മള്‍ കാണാറുണ്ട്. ഇന്ത്യ കൈവിട്ടുപോകുന്നു എന്ന് തോന്നിയ ഒരു സമയമുണ്ടായിരുന്നു. അപ്പോഴാണ് 2014 ല്‍ അദ്ദേഹത്തിന്റെ വരവ്.അതിനുശേഷം ഇന്ത്യയില്‍ വന്ന മാറ്റങ്ങള്‍ നോക്കൂ. ഏറ്റവും അവസാനമായി സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പറഞ്ഞ കാര്യം,നമുക്കത് പലയിടത്തും പറയാന്‍ പറ്റില്ല,സ്ത്രീകളുടെ ആര്‍ത്തവവുമായി ബന്ധപ്പെട്ട കാര്യം അദ്ദേഹം എത്ര മനോഹരമായി അവതരിപ്പിച്ചു.പത്ത് പാഡിന് പത്തു രൂപ.ഒരു പാഡ് ഒരു രൂപയ്ക്ക് കൊടുക്കുകയാണ്.ഞാന്‍ ഒരു സ്ത്രീ സമൂഹത്തില്‍ ജീവിക്കുന്ന ആളാണ്.അഞ്ച് സ്ത്രീകളുടെ കൂടെ ജീവിക്കുന്ന വ്യക്തി.പാഡിന്റെ പ്രാധാന്യമെന്തെന്ന് എനിക്കറിയാം.അവരുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒരു സംഭവമാണ്.

ആര്‍ത്തവത്തെ എത്രയോ മോശമാക്കി ഈ അടുത്തകാലത്ത് നമ്മുടെ കേരളത്തില്‍ ചിത്രീകരിച്ച സംഭവമുണ്ടായിരുന്നു.പ്രധാനമന്ത്രി വലിയ കാര്യമാണ് പറഞ്ഞത്.എങ്ങനെയാണ് അദ്ദേഹത്തോട് നന്ദി പറയേണ്ടത് എന്നറിയില്ല. ഇതൊക്കെയൊരു പ്രാര്‍ത്ഥനയായിട്ടങ്ങ് പോകും.വീട്ടിലെല്ലാരും പറയും. ഇങ്ങനെയൊരു സംഭവം കണ്ടെത്തിയത് നന്നായി.കാരണം ഉള്‍സ്ഥലങ്ങളിലൊക്കെ എത്രമാത്രം സ്ത്രീകള്‍ ഇതുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്‌നത്താല്‍ ബുദ്ധിമുട്ടുന്നുണ്ട്. അത്ര മൈന്യൂട്ടായ കാര്യങ്ങള്‍ പോലും കണ്ടെത്താന്‍ കഴിയുന്ന ഒരു വ്യക്തിയെയാണ് പ്രധാനമന്ത്രിയായി കിട്ടിയത്.അദ്ദേഹം നല്ലതാണ് ചെയ്യുന്നത്,ഭാരതത്തിന് ഭാവിയുണ്ട്,വരുന്ന തലമുറകള്‍ക്ക് ഈ വ്യക്തി വളരെയേറെ ഗുണം ചെയ്യുമെന്നെല്ലാം അദ്ദേഹത്തെ കുറ്റവും തെറിയും പറയുന്നവരുടെ പോലും ഉള്ളിലുണ്ട്.അതാണ് സത്യാവസ്ഥ. മോദിയെ കൂടാതെ വീട്ടിലെല്ലാവര്‍ക്കും ഏറ്റവും പ്രിയപ്പെട്ട ബിജെപി നേതാക്കളില്‍ ഒരാളാണ് സ്മൃതി ഇറാനി.പാര്‍ലമെന്റില്‍ സ്മൃതിയുടെ പ്രസംഗമുണ്ടെങ്കില്‍ ഭാര്യയും മൂത്തമകളും കണ്ടിരിക്കാറുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു.