‘അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാരുന്നില്ലേ, ഒരു തെറ്റും ചെയ്യാതെ എന്റെ മോനെ വെട്ടിക്കൊന്നില്ലേ’, ഉമ്മന്‍ചാണ്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് കൃപേഷിന്റെ അച്ഛന്‍

കാസര്‍കോട്: പെരിയയില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ചു. ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ പൊട്ടിക്കരയുന്ന കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ ഏവര്‍ക്കും നോവായി. ‘വൈകുന്നേരം 5.45 ആയപ്പോള്‍ താന്‍ ഫോണ്‍ വിളിച്ച് എവിടെയാണെന്ന് ചോദിച്ചതാണെന്നും ‘ഞാനിപ്പ വരാമച്ഛാ’ എന്ന് പറഞ്ഞ് ഫോണ്‍ വച്ചതാണ്. ചെറിയ ചെറിയ സങ്കടങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞ് തീര്‍ക്കാരുന്നില്ലേ, ഒരു തെറ്റും ചെയ്യാതെ എന്റെ മോനെ വെട്ടിക്കൊന്നില്ലേ’യെന്നും അലമുറയിട്ട് കരയുന്നതിനിടെ കൃഷ്ണന്‍ പറയുന്നു.

ഓന്‍ ആരെയും തല്ലാനും കൊല്ലാനും പോയിട്ടില്ല. ഇതൊന്നും ചെയ്യാത്ത എന്റെ മോനയല്ലേ അവര് വെട്ടിക്കൊന്നത്. ഓനെ പറ്റി ആരേലും മോശം പറയുവോ. പാര്‍ട്ടിക്കാര്യം പറയുമ്പോള്‍ അതൊക്കെ ഓരോരുത്തരുടെയും ഇഷ്ടമല്ലേ എന്നേ ഞാന്‍ പറഞ്ഞിട്ടുള്ളൂ. എല്ലാവരെയും എനിക്കറിയാവുന്നതേല്ലേയെന്ന് പൊട്ടിക്കരയുന്നതിനിടെ സിപിഎം അനുഭാവിയായിരുന്ന കൃഷ്ണന്‍ പറയുന്നുണ്ടായിരുന്നു. കൃഷ്ണനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉമ്മന്‍ചാണ്ടിയും ബുദ്ധിമുട്ടി.

Loading...