Literature social Media

ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാനാണ് തോന്നുന്നത് ;മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തെ വിമര്‍ശിച്ച് കെ.എസ്.ബിനു

ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മുറവിളി കൂട്ടിയവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എട്ടു മിനിറ്റോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായികഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ബിനു. ഒരു കലാകാരന്‍ എത്ര കണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്ന് പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ മോഹന്‍ലാല്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായാണ് ഈ അവസരം ഉപയോഗിച്ചതെന്ന് ബിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കെ.എസ്.ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുക എന്നതൊക്കെ ഒരു കലാകാരനെ സംബന്ധിച്ച് എത്ര അപൂര്‍വ്വമായ അവസരമാണ്. ആ വിശിഷ്ട വേദിയില്‍ മുഖ്യാതിഥിയായി ചെന്ന് ശ്രീ മോഹന്‍ലാല്‍ ഏകദേശം എട്ട് മിനിട്ടോളം സംസാരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രത്തിലും യാത്രയിലും തുടങ്ങിയ ലാല്‍ ആ എട്ടുമിനിട്ട് ആകെ മൊത്തം വിനിയോഗിച്ചത് ആ ഇടവും കൈയ്യേറിയ തന്റെ ഫാന്‍സിന്റെ കൈയ്യടിയുടെ അകമ്പടിയോടെ ഞാനിവിടെത്തന്നെ കാണും എന്ന തന്റെ ടിപ്പിക്കല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ ക്ലീഷേ മാസ്സ് ഡയലോഗ് അടിക്കാന്‍ മാത്രമാണ്. (അവിടെയെങ്കിലും ഈ ഫാന്‍സ് വെട്ടുക്കിളികള്‍ക്ക് അല്‍പം അലമ്പ് കുറച്ചൂടേ? എന്തൊരു ബഹളം!) വേദി അതായതുകൊണ്ട് അദ്ദേഹം സ്വരത്തില്‍ അല്‍പം വിനയം കലര്‍ത്തിയെന്ന് മാത്രം. എങ്കിലും ആ പ്രസംഗത്തിന്റെ, ആ ഡയലോഗിന്റെ നെറ്റ് എഫക്ട് മാസ്സ് തന്നെയാണ്, മാത്രമാണ്.

തന്റെ പ്രവര്‍ത്തനരംഗം ഇത്രയധികം കലുഷിതമായിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്, മിണ്ടേണ്ട സമയങ്ങളിലൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പഴം വിഴുങ്ങിയിരുന്ന മനുഷ്യനാണ് ഇപ്പോള്‍ പൊതു സമക്ഷത്തില്‍ ഇത്ര പരിഹാസ്യമായ വീരസ്യം വിളമ്പുന്നത്. ഒരുകാലത്ത് ഏറ്റവുമധികം ഇഷ്‌പ്പെടുകയും ആരാധന തോന്നുകയുമൊക്കെ ചെയ്തിരുന്ന കലാകാരനോട് ഇത്രയധികം അവജ്ഞ തോന്നുന്നതില്‍ സങ്കടമുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതുപോലെ മറ്റൊരു വിശിഷ്ട വേദിയില്‍, കഴിഞ്ഞ IFFK യുടെ മുഖ്യാതിഥിയായി വന്ന്, ആ വേദിയുപയോഗിച്ച് പ്രകാശ് രാജ് പറഞ്ഞ ഹെവി രാഷ്ട്രീയം ഒക്കെ ഓര്‍ക്കുമ്പോഴാണ് ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്!

താന്‍ നില്‍ക്കുന്ന വിലപ്പെട്ട വേദിയും തനിക്ക് ലഭിച്ച സ്ഥാനവും എത്ര മാഹാത്മ്യത്തോടെ, എത്ര ശ്രദ്ധയോടെ, എത്ര ആദരവോടെ വേണം ഉപയോഗിക്കേണ്ടതെന്നും, ഒരു കലാകാരന്‍ എത്രകണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്നും പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ ഇവിടെയൊരാള്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായി ആ അവസരം ഉപയോഗിച്ച്, തന്നെയും, തന്റെ വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നില്‍ക്കുന്നു!

Related posts

ഇവനാണ് കല്ലിയോട്ടെ നേര്‍ച്ചക്കോഴി.. കൃപേഷിനെ കൊന്നത് കരുതിക്കൂട്ടിയെന്നതിന് തെളിവുകള്‍ പുറത്ത്

subeditor5

മോള് ഭക്ഷണവും വിസർജ്ജ്യവും തമ്മിൽ തിരിച്ചറിഞ്ഞാൽ മതിയായിരുന്നു” ; ഉള്ളുലയ്ക്കുന്ന ഓട്ടിസം അനുഭവങ്ങൾ

നിങ്ങള്‍ ഓര്‍ക്കേണ്ട ഒന്നുണ്ട്, അഭിപ്രായം പറയുന്ന സ്ത്രീയുടെ വാ മൂടികെട്ടാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം, പക്ഷെ അവളുടെ ജീവിതത്തില്‍ നിങ്ങള്‍ക്ക് അവളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല; ചര്‍ച്ചയായി യുവഡോക്ടറുടെ കുറിപ്പ്

subeditor10

പരവൂര്‍ ദുരന്തം; ഫെയ്‌സ്ബുക്ക് സേഫ്റ്റി ചെക്ക് പേജ് തുടങ്ങി

subeditor

ട്യൂഷന് പോകുന്നതിനിടെ വഴി ചോദിച്ച് വന്നയാൾ മാറില്‍ പിടിച്ച് ഞെരിച്ചു ; നടുക്കുന്ന അനുഭവം പങ്കുവെച്ച് നടി

സണ്ണിക്കെതിരെ കന്നഡ അനുകൂല സംഘടനയുടെ യുവസേനയുടെ പ്രതിഷേധം

special correspondent

ഷൂട്ടിങിനിടെ പരിക്കേറ്റ ചോര പൊടിയുന്ന കൈമുട്ടിന്റെ ചിത്രവുമായി റായ് ലക്ഷ്മി; പൊങ്കാലയുമായി സോഷ്യല്‍മീഡിയയും

പ്രചരിക്കുന്ന വീഡിയോ എന്റെയല്ല, ഒരു പാവം സ്ത്രീയുടേതാണ്: അനു ജോസഫ്

മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ജസ്‌ല മാടശേരി

subeditor12

അമ്മയിൽ നിന്ന് സ്വമേധയാ പുറത്തിറങ്ങിയതാണ് ഞാൻ…, ആരും പുറത്താക്കിയതല്ലെന്നു നടൻ ദിലീപ്

subeditor6

ഫാന്‍സ് എന്ന ആഭാസ കൂട്ടങ്ങളെ വച്ച് പൊറുപ്പിക്കുന്നത് സിനിമക്കും നമ്മുടെ സംസ്‌കാരത്തിനും നല്ലതല്ല. ഈ പോസ്റ്റിനെ വേണമെങ്കില്‍ വിമര്‍ശിക്കാം. തെറി പറഞ്ഞാല്‍ വിവരം അറിയും

മോദി എത്രയും പെട്ടെന്ന് ആശുപത്രിയില്‍ പോകണം; സുനന്ദയുടെ കയ്യിലുണ്ടായിരുന്നതു പോലെ സൂക്ഷ്മ ദ്വാരങ്ങളുണ്ടോന്ന് നോക്കണം-സുബ്രഹ്മണ്യന്‍ സ്വാമി

subeditor12

അയാള്‍ എന്റെയടുത്ത് വന്ന് ബലമായി കൈയ്യില്‍ പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു; ശബാന പറയുന്നതിങ്ങനെ…

ചാട്ടവും ഓട്ടവും കരണംമറിയലും പ്രണവിന് പണ്ടേ ഉണ്ടെന്ന് വെളിപ്പെടുത്തി നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍ രംഗത്ത്

ഒരുപാട് പെൺകുട്ടികൾ പലപ്പോഴായി കടന്നുപോയൊരവസ്ഥ. പെൺകുട്ടികൾ വായിക്കണം

പോക്കറ്റടിക്കാരനെ പോലീസിന്റെ കൈയിൽ കിട്ടിയപ്പോൾ… മര്‍ദ്ദിച്ച്‌ മലം വിസര്‍ജ്ജിച്ചു… നിന്നെക്കൊണ്ട് തന്നെ കോരിക്കുമെന്ന് ആക്രോശിച്ചു

പിണറായി വിജയന്റെ തലവെട്ടുന്നവന് 50000 രൂപ പ്രതിഫലം; കൊലവിളിയുമായി ആര്‍എസ്എസ് പ്രവര്‍ത്തകന്‍

subeditor10

പ്ലസ്‌ ടുവിനു പഠിക്കുന്ന മകളുടെ സഹപാഠിയായ പയ്യൻ അമ്മയുടെ കാമുകൻ! പുരുഷ പീഡനത്തിന്റെ ചില കാണാപ്പുറങ്ങൾ