‘ജീവിതം ശൂന്യവും ദുഖവും’, മകളുടെ ഓര്‍മ്മയില്‍ തേങ്ങി കെ.എസ്. ചിത്ര

അന്തരിച്ച മകള്‍ നന്ദനയുടെ ഓര്‍മ്മയില്‍ വികാരാധീനയായി ഗായിക കെ.എസ്. ചിത്ര. മകള്‍ നന്ദനയുടെ എട്ടാം ചരമവാര്‍ഷിക ദിനത്തിലാണ് മലയാളികളുടെ പ്രിയ ഗായിക വികാരാധീനയായത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മകളെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെച്ചത്.

കാലങ്ങള്‍ നീണ്ടകാത്തിരിപ്പിനൊടുവിലാണ് മകളുണ്ടായത്. 2011 ഏപ്രില്‍ 14നാണ് ചിത്രയുടെ മകള്‍ നന്ദനം വീട്ടിലെ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിക്കുകയായിരുന്നു. ഇത് ചിത്രയ്‌ക്കൊപ്പം കേരളവും തേങ്ങിയിരുന്നു.

Loading...

കെ.എസ്. ചിത്രയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,

ജനനവും മരണവും നമ്മുടെ കൈകളിലല്ല.. ഓര്‍മ്മകള്‍ മനസ്സില്‍ ആലേഖനം ചെയ്ത് സമയം പറന്നു പോകും… ജീവിതം ശൂന്യവും ദുഖമുള്ളതുമാണ്… മിസ്സിംഗ് യു നന്ദന..