അച്ഛന് നല്‍കിയ വാക്ക് പാലിക്കാന്‍ കഴിയാത്തതിനെ കുറിച്ച്  ചിത്ര

മലയാളത്തിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരുളള ഗായികയാണ് കെഎസ് ചിത്ര. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ചിത്ര തെന്നിന്ത്യന്‍ സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ്. പിന്നണി ഗാനരംഗത്തെ വ്യത്യസ്ത തലമുറയില്‍പ്പെട്ട ഗായകരോടൊപ്പം പാടാനുളള ഭാഗ്യം ചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്.

വളരെ ചെറുപ്പത്തില്‍ തന്നെ പിന്നണിഗാന രംഗത്ത് സജീവമായ ചിത്രക്ക് നാല് പതിറ്റാണ്ടുകള്‍ കഴിയുമ്‌ബോള്‍ കൈ നിറയെ ഹിറ്റുകളാണ് ഉള്ളത്. ഇപ്പോഴിത തന്റെ സംഗീത ജീവിതത്തില്‍ താങ്ങു തണലുമായി നിന്ന വ്യക്തികളെ കുറിച്ച് വെളിപ്പെടുത്തുകയാണ് ചിത്ര. ജസ്റ്റ് ഫോര്‍ വിമന്‍ എക്‌സലന്‍സ് പുരസ്‌കാരാവേദിയിലായിരുന്നു ചിത്ര ഈ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
അച്ഛന്‍- കൃഷ്ണന്‍ നായരും ഭര്‍ത്താവ് വിജയ് ശങ്കറുമായിരുന്നു തനിയ്ക്ക് പിന്തുണയുമായി കൂടെ നിന്നിരുന്നത്. തന്റെ സംഗീതത്തിനായി ഇവരുടെ ജീവിതം തന്നെ സമര്‍പ്പിക്കുകയായിരുന്നു. സംഗീത കുടുംബത്ത് ജനിച്ചു വളര്‍ന്ന ചിത്ര, അച്ഛനെ കുറിച്ചും അദ്ദേഹം നല്‍കിയ പിന്തുണയെ കുറിച്ചും തുറന്നു പറഞ്ഞു.

Loading...

കരിയറിന്റെ തുടക്കം കാലത്ത് എടുത്ത ഒരു കഠിനമായ തീരുമാനത്തെ കുറിച്ച് ചിത്ര പറയുകയുണ്ടായി. പിന്നണി ഗായികയായി കരിയര്‍ തുടങ്ങിയ സമയമായിരുന്നു അത്. സിന്ധുഭൈരവി എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഒരു പാട്ട് പാടാന്‍ തന്നെ ക്ഷണിക്കുകയായിരുന്നു. പിജിയ്ക്ക് പഠിക്കുന്ന സമയമായിരുന്നു. പരീക്ഷ നടക്കുന്ന സമയം . പിജിയ്ക്ക് പോയാല്‍ പരീക്ഷ മുടങ്ങും. ഇളയാരാജയുടെ പാട്ട് ഒഴിവാക്കാനും വയ്യാത്ത അവസ്ഥയായിരുന്നു.

ആ സമയം അച്ഛന്‍ ആവശ്യപ്പെട്ടത് എംഎ പൂര്‍ത്തിയാക്കാനാണ്. പക്ഷെ അന്ന് എനിയ്ക്ക് അച്ഛന്റെ വാക്കുകള്‍ പാലിക്കാന്‍ കഴിഞ്ഞിരുന്നില്ല. രാജ സാര്‍ ഒരു കാര്യം ആവശ്യപ്പെടുമ്‌ബോള്‍ അത് പറ്റില്ലെന്ന് പറയുന്നത് എങ്ങനെയാണ്. പരീക്ഷ പിന്നേയും എഴുതാം. രാജസാറിന്റെ വാക്കുകള്‍ ബഹുമാനിക്കണം. അദ്ദേഹത്തിന്റെ പാട്ട് എന്തായാലും പാടണമെന്ന് അച്ഛനോട് പറഞ്ഞു. അത് എന്റെ ജീവിതത്തില്‍ വലിയൊരു മാറ്റത്തിന് കാരണമായി.പരീക്ഷ പിന്നീട് എഴുതി എടുക്കാമെന്ന് അച്ഛന് വാക്ക് കൊടുത്തിരുന്നു. എന്നാല്‍ അത് തനിയ്ക്ക് പാലിയ്ക്കാന്‍ പറ്റിയിട്ടില്ലെന്നും ചിത്ര പറഞ്ഞു. സിന്ധുഭൈരവിയിലെ പാട്ടിനാണ് ആദ്യമായി ചിത്രയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നത്.

സിനിമയില്‍ പാടാന്‍ തുടങ്ങിയപ്പോള്‍ ആവശ്യമായ സഹായവുമായി അച്ഛന്‍ കൂടെ തന്നെയുണ്ടായിരുന്നു. അച്ഛന് ശേഷം തനിയ്‌ക്കൊപ്പം കൂടെ നിന്നത് ഭര്‍ത്താവായിരുന്നു. സ്വന്തം ജോലി ഉപേക്ഷിച്ചിട്ട് അദ്ദേഹം എന്നൊടൊപ്പം നിന്നു . രണ്ടു പേരോടും എത്ര നന്ദി പറഞ്ഞാലും അധികമാകില്ല,’ ചിത്ര പറഞ്ഞു