കോഴിക്കോട്/ പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത നടപടി തന്നെ അറിയിച്ചിട്ടില്ലെന്ന് കെഎസ് ഹംസ. ലീഗ് വിശദീകരണം ചോദിച്ചിട്ടില്ല. പാര്‍ട്ടിയുടെ യശസ് ഉയര്ത്തിപ്പിടിക്കുവനാണ് താന്‍ ശ്രമിച്ചതെന്നും. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ മാത്രമാണ് തനിക്ക് അറിയുവെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ നടന്ന മുസ്ലിംലീഗ് യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ കടുത്ത വിമര്‍ശനമാണ് കെഎസ് ഹംസ നടത്തിയത്. ഇതാണ് സംസ്ഥാന സെക്രട്ടറിയായ കെഎസ് ഹംസക്കെതിരെ നടപടിയെടുക്കാന്‍ കാരണം. നിരന്തരമായി അച്ചടക്കം ലംഘിക്കുന്നുവെന്ന് കാട്ടിയാണ് നടപടി. മുസ്ലീംലീഗിന്റെ മുഖപത്രമായ ചന്ദ്രികയിലാണ് നടപടിയെടുത്ത വാര്‍ത്ത പുറത്ത് വിട്ടത്.
നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്ക് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകുവാന്‍ പാടില്ല. അതിന് വേണ്ട നിലപാടുകളെ സ്വീകരിക്കുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുസ്ലീംലീഗിനെ പരിഹസിച്ച് കെടി ജലീല്‍ ഞായറാഴ്ച രംഗത്തെത്തിയിരുന്നു. ലീഗിനെ ആര്‍ക്കെങ്കിലും വില്ക്കുവാന് അദ്ദേഹം പരിഹസിച്ചു.