പാലാക്കാട് സർക്കാർ സ്‌കൂളിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി,

പാലക്കാട് : അട്ടപ്പാടി അ​ഗളി സർക്കാർ സ്കൂളിന്റെ വൈദ്യുതി വിച്ഛേദിച്ച് കെഎസ്ഇബി. ആറു മാസത്തെ വൈദ്യുതി കുടിശ്ശികയായ 53,201 രൂപയാണ് സ്കൂൾ അടക്കാനുള്ളത്. 2500 ലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പ്രവർത്തിക്കുന്നത് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്.

ഇതിന് മുമ്പ് മൂന്നുമാസത്തെ കുടിശ്ശിക സ്കൂൾ അധികൃതർ അടച്ചിട്ടുണ്ട്. നിലവിൽ, ആറുമാസത്തെ കുടിശ്ശികയാണ് അടക്കേണ്ടത്. ഈ പണം അടക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. അവർ കുടിശ്ശിക അടക്കാത്തതിനാലാണ് ഇപ്പോൾ ഫ്യൂസൂരിയത്.

Loading...

എന്നാൽ കുടിശ്ശി മുടങ്ങിയതോടെ മുന്നറിയിപ്പ് നൽകിയിട്ടും ബില്ലടയ്‌ക്കാൻ നടപടിയുണ്ടായാവാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് അഗളി കെഎസ്ഇബി അധികൃതർ നൽകുന്ന വിശദീകരണം. പ്രവർത്തി ദിവസമായ വെള്ളിയാഴ്ച ഫ്യൂസ് ഊരിയതിനാൽ കുട്ടികൾ ബുദ്ധിമുട്ടിലാണ്.