കെഎസ്ആര്‍ടിസി ബസ് കണ്ടെയ്‌നര്‍ ലോറിയുമായി ഇടിച്ച് അപകടം

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് കണ്ടെയ്നര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊടകരയിലാണ് സംഭവം. സൂപ്പര്‍ ഫാസ്റ്റാണ് ബസാണ് അപകടത്തില്‍ പെട്ടിരിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം തകരുകയുണ്ടായി.

ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസില്‍ അധികം യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായിരിക്കുകയാണ്.പരിക്കേറ്റ യാത്രക്കാരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് ഗതാഗതം പുനഃസ്ഥാപിക്കുകയാണ്.

Loading...