കോട്ടയത്ത് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു അപകടം

കോട്ടയത്ത് എം സി റോഡിൽ വെച്ച് കെഎസ്ആർടിസി ബസ് തലകീഴായി മറിഞ്ഞു. അപകടത്തിൽ 16 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. എം സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയില്‍ പുലര്‍ച്ചെ 2.15 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. 46 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.

കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ബസ് വഴിയരികിലെ പോസ്റ്റുകളില്‍ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഏറ്റുമാനൂരിൽ നിന്നും ഗാന്ധിനഗറിൽ നിന്നും പോലീസ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാളുടെ പരിക്ക് ഗുരുതരമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.

Loading...